തൊലി !! ഈ കാലത്തും പ്രണയിക്കുന്നവർക്കിടയിൽ ജാതിചിന്ത കടന്നു വരാറുണ്ടോ? ! വ്യത്യസ്തമായ ഒരു ഷോർട് ഫിലിം

0
531

ഈ കാലത്തും പ്രണയിക്കുന്നവർക്കിടയിൽ ജാതി ചിന്ത കടന്നു വരാറുണ്ടോ..?.. വ്യക്തമായ ഒരു രാഷ്ട്രീയമാണ് യൂട്യൂബിൽ ഇന്ന് റിലീസായ തൊലി എന്ന ഷോർട് ഫിലിം ചർച്ച ചെയ്യുന്നത്. വളരെ ശക്തമായതും കാലികമായതുമായ ചോദ്യ ശരങ്ങൾ തീർക്കാൻ സാധിക്കുന്നിടത്താണ് തൊലി വ്യത്യസ്തമാകുന്നത്. സൗണ്ടിന്റെ മികച്ച രീതിയിലുള്ള ഉപയോഗവും അഭിനേതാക്കളായ ലക്ഷ്മി ശ്രീ ശ്രീജിത്ത്‌ ബാബു എന്നിവരുടെ അഭിനയവും പ്രശംസ അർഹിക്കുന്നു. ഒരുപാട് ചർച്ചയാകൾ ജനിക്കാൻ സാധ്യതയുള്ള ഒരു വിഷയമാണ് തൊലി പറയാതെ പറയുന്നത്.

ഗവേഷണ വിദ്യാർത്ഥികളായ ശരത്തും നിഷയും പ്രണയത്തിലായിരുന്നു. എന്നാൽ ജാതീയമായ ചില കാരണങ്ങൾക്കൊണ്ട് അവർക്ക് പ്രണയം ബാധ്യതയായി തീരുന്നു. അതിനെ തുടർന്നു നടക്കുന്ന ചില സംഭവങ്ങളുടെ രാഷ്ട്രീയമായ ആഖ്യാനമാണ് തൊലി.ജെ എസ് സമ്പത്താണ് ഷോർട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. വൈശാഖ് ഇന്ദിര സുരേന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ജോ ഹെൻറി സംഗീത സംവിധാനം നിർവഹിക്കുന്നു.