മുല്ലപ്പൂവേ…വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..

0
1496

മലയാള സിനിമയിൽ ഒരു കാലത്തു തന്‍റെ തനതായ ശൈലിയിലൂടെ സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ്‌ സുരേഷ് ഗോപി. എന്നാൽ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങൾ അദേഹത്തിന്റെ മാർക്കറ്റ്‌ വാല്യൂ കുറക്കുകയും ചിത്രങ്ങളുടെ എണ്ണം കുറക്കുന്നതിലേക്കും കാരണമായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ബി ജെ പി നോമിനി ആയി രാജ്യ സഭ MP. അപ്പോഴെല്ലാം മലയാളികൾ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമാണ് എന്നാണ് ഇനി സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുക…? ഏറെക്കാലത്തിനു ശേഷം ഒരു സുരേഷ് ഗോപി ചിത്രം വരുന്നു..

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയനായകൻ ഏറെക്കാലത്തിനു ശേഷം എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ ആണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളചിത്രം. ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..വീഡിയോ കാണാം