നമുക്ക് യങ്ങ് മെഗാസ്റ്റാർ വേണ്ട !!നമുക്ക് മെഗാസ്റ്റാർ ഒന്നേയുള്ളു അത് മമ്മൂക്കയാണ് !!പ്രിത്വിയുടെ വാക്കുകൾ വൈറൽ

0
911

പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം ലൂസിഫർ മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയിയ ലൂസിഫർ. ഇരുനൂറു കോടി രൂപ മറികടന്ന ആദ്യ മലയാള ചിത്രമായും മാറി . ആദ്യ സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു പ്രിത്വി . ആദ്യ ഭാഗത്തിനേക്കാൾ വലിയ സ്കേലിലും ബഡ്ജറ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരകഥ ഒരുക്കുന്നത്

അടുത്തിടെ ഒരുപാട് പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു. ഏഷ്യാനെറ്റ്‌ അവാർഡ്‌സിലും ചിത്രത്തിനും മികച്ച സംവിധായകനായി പ്രിത്വിയെയും തിരഞ്ഞെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ വലിയ താരങ്ങൾ അടങ്ങുന്ന വേദിയിൽ വച്ചാണ് പ്രിത്വി അവാർഡ് സ്വീകരിച്ചത്. ജയസൂര്യ ആണ് പ്രിത്വിക്ക് അവാർഡ് നൽകിയത്. യങ് മെഗാസ്റ്റാർ എന്ന് അഭിസംബോധന ചെയ്താണ് പ്രിത്വിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിൽ എത്തിയപ്പോൾ പ്രിത്വി അത് തിരുത്തി

” ഞാൻ വന്നത് മുതൽ യങ് മെഗാസ്റ്റാർ എന്ന് എന്നെ വിശേഷിപ്പിക്കുകയാണ്. നമുക്ക് യങ് മെഗാസ്റ്റാർ ഒന്നും വേണ്ട,യങ്ങും ഓൾഡുമായി ഒരേയൊരു മെഗാസ്റ്റാർ മാത്രമേ നമുക്കുള്ളൂ. ” ഇങ്ങനെയാണ് പ്രിത്വി പറഞ്ഞത്. കരഘോഷത്തോടെ ആണ് പ്രിത്വിയുടെ വാക്കുകൾ കാണികൾ സ്വീകരിച്ചത്