ആ താടിയിൽ ഞങ്ങളും കുടുങ്ങുമല്ലോ ..?പ്രിത്വിയുടെ താടിയെ ട്രോളി സുപ്രിയആട് ജീവിതം എന്ന വിഖ്യാത കൃതി സിനിമയാകാൻ പോകുകയാണ്. സംവിധായകൻ ബ്ലെസ്സി ആണ് ആട് ജീവിതം സിനിമയാക്കാൻ പോകുന്നത്. പ്രിത്വിരാജ് ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കുകയാണ് ഇപ്പോൾ. തടി കുറച്ചത് മാത്രമല്ല ആട് ജീവിതത്തിലെ നജീബ് ആകാൻ താടിയും പ്രിത്വി വളർത്തുന്നുണ്ട്. ഈ ഗെറ്റ് ആപ്പിലാണ് പ്രിത്വി ഇപ്പോൾ പൊതു വേദികളിലും മറ്റും എത്തുന്നത്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പ്രിത്വി ഒരു ചിത്രം പങ്കു വച്ചിരുന്നു. പ്രിത്വിയുടെ താടിയുള്ള രൂപത്തിന്റെ ഒരു രസികൻ കാരികേച്ചർ ആയിരിന്നു അത്. ഈ ചിത്രത്തിന് പ്രിത്വിയുടെ ഭാര്യ സുപ്രിയ നൽകിയ കമന്റും ഇപ്പോൾ വൈറലാണ്. ആ താടിയിൽ ഞങ്ങളും കുടുങ്ങുമല്ലോ എന്നായിരുന്നു സുപ്രിയയുടെ കമന്റ്‌. പിന്നാലെ പ്രിത്വിയുടെ മറുപടിയും എത്തി. മോൾക്ക് താടി പിടിച്ചു വലിക്കാൻ ഇഷ്ടമാണല്ലോ എന്നായിരുന്നു പ്രിത്വിയുടെ കമന്റ്‌

അമല പോള്‍ ആണ് നായികയായ സൈനുവിനെ അവതരിപ്പിക്കുക. കെ.യു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്‍റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു. ബ്ലസിയും പ്രിത്വിരാജും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ആടുജീവിതം.എ ആർ റഹ്മാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Comments are closed.