ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യ വെങ്കിടേഷ് അറിയപ്പെടുന്നത്. ആണായും പെണ്ണായും കൊച്ചുകുട്ടിയായും മധ്യവയസ്കനായും വൃദ്ധയായുമൊക്കെ ഡബ്സ്മാഷിൽ സൗഭാഗ്യ നിറഞ്ഞപ്പോഴൊക്കെ കൈയടികളും നേടിയിട്ടുണ്ട്. നടിയും നർത്തകിയുമായ താരാ കല്യാണിന്റെയും അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനയം മാത്രമല്ല കൈയിൽ, ഒരു അസ്സല് നൃത്തകി കൂടെയാണ് സൗഭാഗ്യ
സൗഭാഗ്യ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത കുറച്ചു നാളുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സുഹൃത്തായ അർജുൻ സോമശേഖർ ആണ് സൗഭാഗ്യയുടെ വരൻ. സൗഭാഗ്യയുടെ വിഡിയോകളിലൂടെ തന്നെ എല്ലാവർക്കും പരിചിതനാണ് അർജുനും. അർജുനുമൊത്തുള്ള ചിത്രങ്ങൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പലപ്പോഴായി പങ്കു വച്ചിട്ടുണ്ട്. അടുത്തിടെ അർജുനും താനുമായി ഉള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വിവരം പങ്കു വച്ചിരുന്നു സൗഭാഗ്യ. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.