അടുത്ത ഹിറ്റ് ലോഡിങ്!!വിശുദ്ധ മെജോ ടീസർ കാണാം!!

0
189

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒന്നിക്കുന്ന പുതിയ സിനിമയാണ് വിശുദ്ധ മെജോ.വിനോദ് ഷൊർണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ കിരൺ ആന്റണിയാണ്.മഹേഷിന്റെ പ്രതികാരം, ജയ് ഭീം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജോമോൾ ജോസ്, തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു. ഡിനോയ് പൗലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. ചിത്രം നാളെ തീയേറ്ററുകളിലെത്തും.വിശുദ്ധ മെജോയുടെ പുത്തൻ ടീസർ ഇന്ന് പുറത്തിറങ്ങി.മികച്ച അഭിപ്രായമാണ് ടീസർ നേടുന്നത്