ആ ശബ്ദത്തിൽ വൈറസും ബാക്ടീരിയയും ഒക്കെ നശിക്കട്ടെ !!ഇന്ന് കൊറോണ രോഗ ബാധക്ക് എതിരെ പോരാടുന്നതിനായി പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം ജനത കർഫ്യൂ നാടെങ്ങും ആചരിക്കപ്പെടുകയാണ്. നിരവധി താരങ്ങൾ ജനത കർഫ്യൂവിനെ പിന്തുണച്ചു രംഗത്ത് വന്നിരിക്കുകയാണ്. സൂപ്പർതാരം മോഹൻലാലും ജനത കർഫ്യൂവിനെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ട്. മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും ഒരുപാടു പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു

വളരെയധികം ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടില്‍ സമയം ചിലവഴിക്കുന്നത്. ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നില്‍ക്കുന്നവരെയാണ് വിടുന്നത്. ഇതൊന്നും ശീലമില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നാമിതൊക്കെ ശീലമാക്കണം. ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ നാം അതിനോട് സഹകരിക്കണം.

ഇന്ന് അഞ്ചു മണിക്ക് നാമെല്ലാവരും ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസ്സാണ്. ആ ശബ്ദമെന്ന് പറയുന്നത് ഒരുമയുടെ മന്ത്രം പോലെയാണ്. അതില്‍ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെ. ഈ മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണം. ഒരുപാടു പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ട്. എല്ലാവരും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.” മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ.വീട്ടിൽ നിന്ന് നമ്മൾ പുറത്ത് പോകരുത്. എന്തെങ്കിലും വാങ്ങാനോ മറ്റോ ഉണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ വിടണമെന്നും മോഹൻലാൽ പറഞ്ഞു.എന്നാൽ മോഹൻലാലിൻറെ വാക്കുകൾ അശാസ്ത്രീയമാണെന്ന് വാദിച്ചു നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്

Comments are closed.