കെ ജീ എഫിനു ശേഷം കന്നഡയിൽ നിന്നും മറ്റൊരു വമ്പൻ റീലീസ്!!3 ഡി യിൽ വിസ്മയം തീർത്തു വിക്രാന്ത് റോണ!!

0
150

കെ ജി എഫ് എന്ന പാൻ ഇന്ത്യൻ റീലീസിന് ശേഷം ആരവങ്ങളുയർത്തി കന്നഡ സിനിമയിൽ നിന്നു മറ്റൊരു വമ്പൻ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. കിച്ച സുദീപ് നായകനായി അനൂപ് ഭണ്ടാരി സംവിധാനം ചെയ്തു പുറത്ത് വന്ന ‘ വിക്രാന്ത് റോണ’ ആറായിരത്തിലധികം സ്ക്രീനുകളിലാണ് ഇന്ന് പ്രദർശനത്തിന് എത്തിയത്.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

കേരളത്തിലെ വിക്രാന്ത് റോണയുടെ വിതരണാവകാശം സ്വന്തമാക്കിയത് ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് ആണ്.ഇന്ത്യയിലെ ആദ്യത്തെ 3ഡി ക്രൈം ത്രില്ലർ സിനിമ എന്ന ഖ്യാതിയുമായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരുക്കുന്നത്. കെ കി എഫ് തീയേറ്ററുകളിൽ തീർത്ത അലയൊലികൾ തുടർന്നു കൊണ്ട് പോകാൻ വിക്രാന്ത് റോണക്ക് ആദ്യ ദിനത്തിൽ തന്നെ സാധിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം എല്ലായിടത്തും നേടുന്നത്.

രംഗി തരംഗ പോലെയുള്ള ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയ സംവിധായാകൻ അനൂപ് ഭണ്ടാരി തന്നെയാണ് ചിത്രത്തിന്റെ തിരകഥയും രചിച്ചിരിക്കുന്നത്. കിച്ച ക്രീയേഷൻസും ശാലിനി ആർട്സും ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ ചായാഗ്രഹണം വില്യം ഡേവിഡ് നിർവഹിക്കുന്നു, സംഗീതം അജ്നേഷ് ലോകനാഥ്‌. ചിത്രം ഹിന്ദിയിലെത്തിക്കുന്നത് സൂപ്പർ താരം സൽമാൻ ഖാനാണ്. വാർത്താപ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ