ഇന്ത്യൻ സിനിമ ചരിത്രത്തിലെ ആദ്യ 3D ക്രൈം ത്രില്ലർ ചിത്രം വിക്രാന്ത് റോണ ജൂലൈ 28 നു ദുൽഖർ സൽമാൻ തീയേറ്ററുകളിലേക്ക് എത്തിക്കുന്നു

0
169

3D ചിത്രങ്ങൾ എന്നും സിനിമാ ആസ്വാദകർക്ക് ഒരു വിസ്മയാനുഭവമാണ്. സ്ഥിരം 3D ചിത്രങ്ങളുടെ ശ്രേണിയിൽ നിന്നു മാറി ഇന്ത്യയിലെ ആദ്യ 3D ക്രൈം ത്രില്ലർ കാറ്റഗറിയിലാണ് വിക്രാന്ത് റോണ എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതിരിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ പാൻ ഇന്ത്യാ ചിത്രമെന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട വേയ്ഫറർ ഫിലിംസ് വമ്പൻ റിലീസ് തന്നെയാണ് ചിത്രത്തിനായി ഒരുക്കുന്നത്.

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന വിക്രാന്ത് റോണ മലയാളം ഉൾപ്പടെ 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹോളിവുഡ് നിലാവരത്തോട് കിട പിടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ 3D മേക്കിംഗ് പൂർത്തിയാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 110 മില്ലിയൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ കണ്ടന്റുകൾ കണ്ടത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.
വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.