താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത് എന്ന് പലരും ചോദിച്ചു !!എന്നാൽ ഇന്ന് !!നാടോടിമന്നൻ സംവിധായകൻ വിജി തമ്പി പറയുന്നു !

0
994

തീരദേശ പരിപാലന നിയമം പരിപാലിക്കാതെ നിർമ്മിച്ചത് മൂലം സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ടവയാണ് മരടിലെ നാല് ഫ്ലാറ്റ് സമുച്ഛയങ്ങൾ. നാലെണ്ണവും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കപ്പെട്ടു. വിദേശങ്ങളിൽ ഇത്തരം രീതികളിലൂടെ ഫ്ലാറ്റുകൾ തകർക്കപ്പെടാറുണ്ടെങ്കിലും വലിയ രീതിയിൽ കേരളത്തിൽ ഇതാദ്യമായി ആണ് ഇങ്ങനെ ഡെമോളിഷൻ നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്ത് വന്ന നാടോടി മന്നൻ എന്ന ചിത്രത്തിലേ അവസാന രംഗങ്ങളിൽ ഈ രീതിയെ കുറിച്ചു പറയുന്നുണ്ട്. മരടിലെ ഫ്ലാറ്റ് പൊളിക്കൽ രീതിയോട് സമമായ ചിത്രത്തിലെ ഈ രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിന്റെ സംവിധായകൻ വിജി തമ്പി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിങ്ങനെ

വലിയ കെട്ടിടം ഒക്കെ നിമിഷങ്ങള്‍ കൊണ്ട് പൊളിഞ്ഞുവീഴുന്നു. അതും മറ്റൊന്നിനും കേടുപാടുകള്‍ വരാതെ..താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ.. ഇങ്ങനെ കുറേ വിമര്‍ശനങ്ങളാണ് അന്ന് എനിക്ക് ലഭിച്ചത്. സിനിമാക്കാരായ സുഹൃത്തുക്കളടക്കം അന്ന് എന്നെ കുറ്റം പറഞ്ഞു. എന്നാല്‍ ഇന്ന് ടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്ന നിമിഷമാണിത്.’

‘സ്‌പെയിനിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്ന് മനസിലാക്കിയത്. പിന്നീടാണ് സ്ക്രിപ്റ്റ് ഒരുക്കിയത്. ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്തു ഇതിനെ സാക്ഷാത്കരിക്കാന്‍. മദ്രാസില്‍ പോയിട്ടാണ് ഈ ഗ്രാഫിക്‌സ് ഒരുക്കിയത്. അന്ന് ഭാവനയില്‍ കണ്ടപോലെ തന്നെ ഗ്രാഫിക്‌സ് സഹായത്തോടെ ചിത്രമൊരുക്കി. ദിലീപ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇപ്പോഴും നാടോടി മന്നന്‍ ഫെയ്‌സ്ബുക്ക് വാളുകളില്‍ നിറയുന്നതില്‍ സന്തോഷം. അതേ സമയം ഫ്‌ളാറ്റ് വിട്ടൊഴിയുന്നവരുടെ കണ്ണീര്‍. അതോര്‍ക്കുമ്പോള്‍ വല്ലാതെ വേദനയും സമ്മാനിക്കുന്നു ഈ കാഴ്ച.’