മാഷും മാഷിന്റെ കുട്ടികളും നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ജൂൺ 17 ന് തീയറ്ററുകളിൽ .

0
131

ഹെഡ്സ് സ്റ്റുഡിയോ യുടെ ബാനറില്‍ ദിലീപ് മോഹൻ, OM റസാഖ് , രാജേഷ് സോമൻ , ബാബു V എന്നിവർ ചേർന്ന് നിര്‍മ്മിച്ച് അനീഷ് V A സംവിധാനം ചെയ്യുന്ന ചിത്രം ” വിഡ്ഢികളുടെ മാഷ് “റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 17 ന് ” വിഡ്ഢികളുടെ മാഷ് ” തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ക്യാമ്പസ് ഫീൽ ഗുഡ് സിനിമ ആയ “വിഡ്ഢികളുടെ മാഷ് “ആദ്യ ഗാനമായ ” തിരമാലയാണു നീ ” (K S. ചിത്ര , ബിജിബാൽ , റഫീക് അഹമ്മദ് ) കൂട്ടുകെട്ടിൽ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ ഒരു നല്ല സിനിമയുടെ പ്രതീക്ഷകൾ ഉണർത്തി കഴിഞ്ഞു. ഇനി ഇറങ്ങാനിരിക്കുന്ന രണ്ട് ഗാനങ്ങൾ മനോഹരമായ കഥാപശ്ചാത്തലം വിളിച്ചോതുന്നവയാണെന്ന് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നു.

ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി , മനോ ബാല, മണിയൻപിള്ള രാജു, നിർമ്മൽ പാലാഴി, അനീഷ് ഗോപാൽ , രാജേഷ് പറവൂർ, സുനിൽ സുഗത , മണികണ്ഠൻ പട്ടാമ്പി തുടങ്ങിയ നടീ നടൻമാരും. സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി ജെ , സ്റ്റീവ് , അനഘ , അമേയ തുമ്പി , കാവ്യ നവ്യ , ആരോമൽ , അതുൽ ദാസ് എന്നിവരും അണിനിരക്കുന്നു.

ശ്യാം കുമാറാണ് ഛായാഗ്രഹണം. എഡിറ്റ് ഷിബു പെരിശ്ശേരി, ബിജിബാൽ ആണ് സംഗീത സംവിധാനം, റഫീക് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ്. ശ്രീ മുരുക ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. UMS ഫുഡ്സും , ശങ്കേഴ്സ് ജ്വല്ലറി ആലുവയും റിലീസ് പാർട്‌ നേഴ്സും.