മദ്യപിക്കുന്നത് തുറന്നു പറയാൻ എന്തിനാണ് മടിക്കുന്നത് !! വീണ നന്ദകുമാർകെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ആ ചിത്രത്തിനും വളരെ മുൻപ് തന്നെ സിനിമയിൽ എത്തിയതാണെങ്കിലും വീണ തിരിച്ചറിയപെടുന്നത് ആ സിനിമ കൊണ്ടാണ്. കടംകഥ എന്ന ചിത്രത്തിലെ നായികയായി ആണ് വീണ ആദ്യം എത്തിയത്. നിലപാടുകൾ വ്യക്തമാക്കാനും തുറന്നു പറയാനും മടിയില്ലാത്ത ഒരാളാണ് വീണ.

അടുത്തിടെ ഒരു അഭിമുഖത്തിൽ വീണ മദ്യപിക്കുമെന്നും, രണ്ടെണ്ണം അടിച്ചാൽ ആയിരിക്കും കൂടുതൽ സംസാരിക്കുക എന്നും പറഞ്ഞിരുന്നു. വീണ പറഞ്ഞ വാക്കുകൾ പിന്നിട് ഒരുപാട് ട്രോളുകൾക്ക് വഴി വച്ചിരുന്നു. ഒരുപാട് ചർച്ചയായ ആ വിഷയത്തെ കുറിച്ചു വീണ ഇപ്പോൾ സംസാരിച്ചരിക്കുകയാണ്. ഒരു അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയറടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച്‌ ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക’

Comments are closed.