ചെറുപ്പത്തിൽ എനിക്ക് സുരേഷ് ഗോപിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം.!!ഉത്തര ഉണ്ണിസുരേഷ് ഗോപിയെ കല്യാണം കഴിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു !! ഉത്തര ഉണ്ണി

നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഉത്തരയും ഒരു അഭിനേത്രിയും നർത്തകിയുമാണ്. ഉത്തരാ ഉണ്ണിയുടെ വിവാഹം ഏപ്രില്‍ മാസമാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.എന്നാൽ കൊറോണ വൈറസ് ബാധ സമ്മാനിച്ച ഭീതിയുടെ മുൾമുനയിൽ ആയത് കൊണ്ട് വിവാഹം ആർഭാടങ്ങൾ ഒന്നുമില്ലാതെ നടത്താൻ ആണ് ഉത്തരയും വീട്ടുകാരും തീരുമാനിച്ചിരിക്കുന്നത്. ബിസിനസുകാരനായ നിതേഷ് ആണ് ഉത്തരായുടെ വരന്‍.

ഇപ്പോൾ വിവാഹ സ്വപ്നങ്ങളെ കുറിച്ചു ഫിലിബീറ്റിനു നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. “നൂറ് ശതമാനം ചേരുന്ന ഒരാളെ കിട്ടില്ലെന്ന് ഒക്കെ തോന്നും. പക്ഷേ ജിതേഷിനെ കണ്ടുമുട്ടിയ ആദ്യ സമയം തന്നെ ഇതാണ് ശരിയായ ആളാണെന്ന് എനിക്ക് മനസിലായി. ഒരു സ്പാര്‍ക്ക് വരുമെന്ന് പറയുന്നത് പോലെയാണ്. ഇതാണ് ഇത്രയും കാലം കാത്തിരുന്ന വ്യക്തി എന്ന് തോന്നി. പിന്നെ ഓരോ ദിവസവും അടുത്ത് അറിയുംതോറുമാണ് ഒരു വ്യക്തിയെ കുറിച്ച് നമുക്ക് ആഴത്തില്‍ അറിയാന്‍ കഴിയുക. അദ്ദേഹത്തെ ഞാന്‍ മനസിലാക്കുന്നതിന് അനുസരിച്ച് വിചാരിച്ചിരുന്ന കാര്യങ്ങള്‍ ഒക്കെ ഇതുപോലെ തന്നെയായിരുന്നു എന്ന് മനസിലായി

ചെറിയകുട്ടി ആയിരുന്നപ്പോള്‍ എനിക്ക് സുരേഷ് ഗോപിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ആ പോലീസുകാരന്റെ ഗെറ്റപ്പ് കണ്ടിട്ടാണ് അങ്ങനെ തോന്നിയത്. അന്ന് എനിക്ക് അഞ്ച് വയസോ മറ്റോ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ സുരേഷ് അങ്കിള്‍ എന്നെ കാണുമ്പോള്‍ നീയല്ലേ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പറ്റിച്ച് നടക്കുന്നതെന്ന് പറയാറുണ്ട്. സിനിമയാണ് എന്റെ ഫസ്റ്റ് ലവ്. ആഴത്തിലുള്ള ആഗ്രഹമായിരുന്നു. ഭയങ്കരമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് ഒന്നുമില്ലാത്ത സിനിമയോട് വല്ലാത്ത ആഗ്രഹമായിരുന്നു. പക്ഷെ ഡാന്‍സിനെയാണ് ഞാന്‍ വിവാഹം കഴിച്ചത്

Comments are closed.