അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചിംങും സ്വിച്ചോൺ കർമ്മവും എറണാകുളം ട്രീബ്യൂട്ട് റോയലിൽ നടന്നു.ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. കെ രാജേന്ദ്രൻ പിള്ള ഭാര്യ വത്സല രാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു
ഏ ആൻഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു.പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്നു സുധീഷ്.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി. കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, റിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്,പരസ്യകല-ജോസ് ഡോമനിക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ,





