ഉണ്ണി മുകുന്ദനാണോ അത് ചെയ്തത്!! ശ്രദ്ധേയമായി 12 ത്ത് മാനിലെ പ്രോമോ ടീസർ

0
248

ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക.ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഈ മാസം ഇരുപതിനാണ് ചിത്രം റീലീസ് ചെയ്യുക.

ചന്ദ്രശേഖർ എന്ന കഥാപാത്രമായിട്ടാണ് ഈ തവണ മോഹൻലാൽ ഞെട്ടിക്കാൻ വരുന്നത്.മോഹൻലാലിന് പുറമെ മലയാള സിനിമയിലെ ഒരുപിടി പുതിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര, ശിവദ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, ലിയോണ ലിഷോയ്, പ്രിയങ്ക നായർ, ചന്തുനാഥ്, നന്ദു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന പ്രോമോ ടീസറുകൾ ഏറെ ശ്രദ്ധ നേടുന്നതായിരുന്നു. ഇന്ന് പുറത്ത് വന്ന ടീസറും ഏറെ നിഗൂഢത നിറഞ്ഞ ഒന്നായിരുന്നു. ഉണ്ണിമുകുന്ദനാണ് പ്രോമോ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.