മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്വല്‍ത്ത് മാൻ ‘. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളത്തിനയെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2 എന്നി സിനിമകൾക്ക് ശേഷമാണു മോഹൻലാൽ ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നത്. മൂന്നാം തവണയും ഒരു ത്രില്ലർ ചിത്രത്തിലൂടെയാണ് അവർ ഒന്നിക്കുന്നത്.
ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.




