ട്രാന്‍സിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ആംസ്റ്റര്‍ഡാമിലല്ല!!ഫോർട്ട് കൊച്ചിയിൽ സെറ്റിട്ടതാണത്

0
663

അൻവർ റഷീദ് സംവിധാനം ചെയ്തു ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് ട്രാൻസ്. വമ്പൻ തുക മുടക്കി രണ്ട് വർഷത്തിന് മുകളിൽ ആണ് ചിത്രം ഷൂട്ട്‌ ചെയ്തത് എങ്കിലും തീയേറ്ററുകളിൽ വലിയ പരാജയമായി മാറി. ഏറെ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകിയ ചിത്രം ബോക്സ്‌ ഓഫിസിൽ തണുത്തെങ്കിലും ഇപ്പോൾ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റഫോമിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയിലും മുംബൈയിലും കൊച്ചിയിലുമായി ആണ് നടന്നത്. എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്തു ആംസ്റ്റർഡാമിലെ റെഡ് സ്ട്രീറ്റിൽ ഉള്ള ഒരു രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചു ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കലാ സംവിധായകൻ അജയൻ ചാലിശേരി ഫോർട്ട്‌ കൊച്ചിയിൽ സെറ്റ് ഇട്ടാണ് ആ രംഗങ്ങൾ ഒരുക്കിയത്. അതിന്റെ ചിത്രങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ആംസ്റ്റർഡാമിലെ റെഡ് ഡിസ്ട്രിക്ടിൽ ഷൂട്ട്‌ ചെയ്യുക എന്നത് പുതിയ നിയമപ്രകാരം ഇപ്പോൾ അനുവദനീയമല്ല. റെഡ് ഡിസ്ട്രിക്ടിലൂടെ നടക്കുന്ന രംഗങ്ങൾ എല്ലാം ഫോർട്ട്‌ കൊച്ചിയിലെ ഈ സെറ്റിൽ ആണ് ചിത്രീകരിച്ചത്.