100% കളർഫുൾ എന്റർടൈനറുമായി തട്ടാശ്ശേരിക്കൂട്ടം !

0
2183

ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ജനപ്രിയ നായകൻ ദിലീപ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ദിലീപ് നിർമിച്ച ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വമ്പൻ ചലനങ്ങൾ സൃഷ്ടിച്ച സിനിമകൾ ആയിരുന്നു, അതുകൊണ്ടുതന്നെ ചിത്രത്തിൻറെ പ്രതീക്ഷകളും വാനോളം ആയിരുന്നു. ദിലീപിന്റെ സഹോദരനായ അനൂപ് പത്മനാഭൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, അനൂപിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തട്ടാശ്ശേരി കൂട്ടം.
തട്ടാശ്ശേരി എന്ന ഗ്രാമത്തിലെ ചെറുപ്പക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും തുടർന്ന് അവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സഞ്ജയ് ആയി എത്തുന്നത് യുവതാരം അർജുൻ അശോകനാണ്. അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്.നവാഗതയായ ആതിരയാണ് ചിത്രത്തിൽ പ്രിയംവദ കൃഷ്ണ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുവരുടെയും കെമിസ്ട്രി മനോഹരമായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. അജാസ് ആയി എത്തിയ ഗണപതിയും സുബ്ബു ആയി എത്തിയ ഉണ്ണിയും കലേഷ് ആയി എത്തിയ അനീഷും ചേക്കുട്ടൻ എത്തിയ അപ്പവും ചിത്രത്തിൽ ഉടനീളം പ്രേക്ഷകയ്യകൾ നേടിയെടുക്കുന്നുണ്ട്.
വിജയരാഘവൻ സിദ്ദിഖ് ഹരികൃഷ്ണൻ എന്നിവരുടെയും എടുത്തു പറയേണ്ട പ്രകടനങ്ങൾ ആണ്.
പുതുമുഖ സംവിധായകൻറെ യാതൊരുതര പതർച്ചയും ഇല്ലാതെ അതിഗംഭീരമായ ആണ് അനൂപ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിയോ വിയുടെ തിരക്കഥയിൽ സന്തോഷ് ഏച്ചിക്കാനം ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിൻറെ നട്ടെല്ല്. പ്രണയവും സൗഹൃദക്കാഴ്ചകളും നിറഞ്ഞ രസകരമായ ആദ്യപകുതിയും ഉദ്യോഗത്തിന്റെ നിമിഷങ്ങളിലേക്ക് പരിണമിക്കുന്ന രണ്ടാം പകുതിയും കയ്യടികൾ നിറയുന്ന ക്ലൈമാക്സ് അടക്കം ഒരു കമ്പ്ലീറ്റ് എന്റർടൈനർ ആയാണ് തട്ടാശ്ശേരി കൂട്ടം അവസാനിക്കുന്നത്. റാം ശരത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു..ജിതിൻ സ്റ്റാൻസിലോവ്സ് പകർത്തിയ മനോഹരമായ ദൃശ്യങ്ങളും വി സാജന്റെ കൃത്യമായ ചിത്രസംയോജനവും എടുത്തുപറയേണ്ടതാണ്. പ്രേക്ഷകർക്ക് രണ്ടുമണിക്കൂർ ആസ്വദിച്ചു കാണുവാനുള്ള ഒരു കമ്പ്ലീറ്റ് എന്റർടർ പാക്കേജ് ആണ് തട്ടാശ്ശേരി കൂട്ടം