ഇതൊരു മലയാളം സിനിമയിലെ പാട്ട് തന്നെയാണോ?? എജ്ജാതി വിഷ്വൽസ്‌

0
655

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്.മണവാളൻ വസീം എന്ന കഥാപാത്രമായി ആണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്.

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം -ജിംഷി ഖാലിദ്, സംഗീതം -വിഷ്ണു വിജയ്, ഗാനരചന -മുഹ്സിൻ പരാരി, എഡിറ്റിംഗ് -നിഷാദ് യൂസഫ്.ചിത്രത്തിലെ കണ്ണിൽ പെട്ടോളെ എന്ന വീഡിയോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. മികച്ച വിഷ്വലുകൾ പാട്ടിന്റെ പ്ലസ് പോയിന്റാണ്. പാട്ട് കാണാം