കോവിഡ് 19 രോഗഭീഷണിയെ തുടർന്ന് ഇന്ത്യയെങ്ങും കനത്ത ജാഗ്രതയും ലോക്ക് ഡൗണും ആണ്. ഇക്കുറി വിഷു മലയാളികൾ അത്രക്കണ്ട് ആഘോഷിച്ചില്ലെന്നു വേണം പറയാൻ. ഓരോ വിഷുവും ഒരുപാട് പ്രതീക്ഷകളോടെ ആണ് നമുക്ക് മുന്നിൽ എത്തുന്നത് ഈ പ്രശ്നങ്ങൾ ഒക്കെയും മാറി ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് നമ്മുക്ക് പ്രത്യാശിക്കാം. പലരും ഉറ്റവരുടെ അടുക്കൽ എത്താൻ വിഷമിക്കുണ്ട് ഈ കാലയളവിൽ. അവരിൽ ഒരാളാണ് പ്രിത്വിരാജ്
ജോർദാനിൽ ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണു പ്രിത്വി ഇന്ത്യ വിട്ട് പോയത്. തുടർന്ന് കോവിഡ് ബാധ ലോകമെങ്ങും പടരുകയും ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ജോർദാനിലും കർഫ്യു ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രിത്വിയും സംഘവും അവിടെ പെട്ടു പോയത്. നാട്ടിലേക്ക് വരാൻ വിമാനമില്ലാത്തതും പ്രശ്നമായി. ഒടുവിൽ ഇന്ത്യൻ ഗവണ്മെന്റ് ഇടപെട്ടാണ് അവർക്ക് വിസ നീട്ടി കൊടുത്തത്. പ്രിത്വി ഇല്ലാത്ത ഈ വിഷുവിനെ കുറിച്ചു സുപ്രിയ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പ് ഇങ്ങനെ
‘കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്ക്കാന് സഹായിക്കുന്ന അനേകം കുടുംബങ്ങളുടെ ഒപ്പമാണ് അന്നത്തെ സദ്യ കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസ്, ലോക്ക്ഡൌണ്‍ എന്നിവ കാരണം ലോകത്തിന്റെ പല കോണുകളില്‍ പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.’മിസ് യു താടിക്കാരൻ എന്ന ടാഗോടെ ആണ് സുപ്രിയ പോസ്റ്റ് ചെയ്യുന്നേ
A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Apr 13, 2020 at 12:07pm PDT