എജ്ജാതി comeback!! സുരേഷ് ഗോപിയുടെ മൊഞ്ചോന്നും പൊയ്‌പോവൂല !!

0
1557

മലയാള സിനിമയിൽ ഒരു കാലത്ത് സൂപ്പർസ്റ്റാറുകൾ എന്ന് പറയുമ്പോൾ മോഹൻലാലും, മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു. എന്നാൽ പോകെ പോകെ അതിൽ നിന്നു സുരേഷ് ഗോപിയുടെ പേര് മാറിത്തുടങ്ങി. മോശം സെലക്ഷനുകൾ കൂടെയായപ്പോൾ മലയാള സിനിമയിൽ നിന്നു തന്നെ ആ പേര് മാറി. മലയാള സിനിമക്ക് ആ പേര് ആവശ്യമില്ല എന്ന അവസ്ഥയിലായി കാര്യങ്ങൾ. പിന്നെ മറുവശം പറഞ്ഞാൽ സുരേഷ് ഗോപി ഒരു തിരിച്ചു വരവിനു ശ്രമിച്ചുമില്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ ലോകത്ത് ജീവിച്ചു തുടങ്ങി. പക്ഷെ എത്ര മാറി നിന്നാലും ഒരു കലാകാരൻ ആണെങ്കിൽ അവൻ അവന്റെ തട്ടകത്തിലേക്ക് വന്നേ മതിയാകു എന്നല്ലേ. ഇപ്പോഴിതാ സുരേഷ് ഗോപി തിരിച്ചു വന്നിരിക്കുകയാണ്. അതും ഒന്നൊന്നര വരവ്

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒറ്റാന്തടിയായ മുൻ പട്ടാളക്കാരൻ ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയുടെ കൈയിൽ ഭദ്രമായിരുന്നു. പെട്ടെന്നു എക്സിക്യുട്ട് ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമായിരുന്നില്ല ഉണ്ണികൃഷ്ണൻ. ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന, സ്ത്രീകളോട് സംസാരിക്കാൻ അറിയാത്ത, ഏകാന്തതയിൽ ഉഴലുന്ന ചില സമയത്ത് സൈക്കോ ആണെന്ന് പോളും തോന്നിപ്പിക്കുന്ന ഉണ്ണികൃഷ്ണന്റെ കോമ്പ്ലെസിറ്റി തന്നെയാണ് ആ കഥാപാത്രത്തിനെ മനോഹരമാക്കുന്നത്. സ്ക്രീൻ പ്രെസൻസിൽ അന്നും ഇന്നും സുരേഷേട്ടനെ വെല്ലാൻ മലയാള സിനിമയിൽ അപൂർവം പേരെ ഉണ്ടാകുകയുള്ളൂ എന്ന് ഉറപ്പിക്കുന്ന പ്രകടനം

റൊമാൻസും മറ്റു എലെമെന്റുകളും ഉണ്ണികൃഷ്ണനിൽ ബ്ലെൻഡ് ചെയ്തപ്പോഴും അനൂപ് സത്യൻ മറക്കാതെ പോയ ഒരു കാര്യമുണ്ട്, അത് മാസ്സ് ആണ്. സുരേഷ് ഗോപിയിസം നിറയുന്ന കിടിലൻ മാസ്സ് സീനിലും തീയേറ്ററുകളിൽ നിർത്താതെയുള്ള കൈയടികളായിരുന്നു. ആ മനുഷ്യനോട്, അയാളുടെ രാഷ്ട്രീയത്തോട് ചിലപ്പോൾ വിയോജിപ്പ് ഉണ്ടാകാം.. പക്ഷെ സുരേഷ് ഗോപി എന്നും സുരേഷ് ഗോപി തന്നെയാണ്.. ആ സ്ക്രീൻ പ്രെസൻസ്സും !!