ഇജ്ജാതി നടനാണ്!! പത്താം വളവിലെ സുരാജിന്റെ പ്രകടനത്തിന് കൈയടിച്ചു പ്രേക്ഷകർ!!

0
230

ഓരോ സിനിമ കഴിയുമ്പോഴും സുരാജ് എന്ന അതുല്യ കലാകാരന്റെ മാറ്റ് മറ നീക്കി പുറത്ത് വരുകയാണ് എന്നുള്ളത് പ്രേക്ഷകർ അംഗീകരിച്ച സത്യമാണ്. ജനഗണമന യിലെ സജ്ജൻ കുമാറിന് ശേഷം വിസ്മയിപ്പിക്കാൻ സുരാജ് എത്തിയത് പത്താം വളവിലെ സോളമനായി ആണ്. ചിത്രം ഇന്നലെ തീയേറ്ററുകളിൽ എത്തുകയും മികച്ച റിവ്യൂകൾ നേടുകയും ചെയ്തിരുന്നു.

ഒരു പരോൾ പ്രതിയുടെയും അയാളെ തിരക്കി എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥ പറയുന്ന ചിത്രത്തിന്റെ നട്ടെല്ല് സുരാജിന്റെയും അഥിതി രവിയുടെയും പ്രകടനങ്ങളാണ്. നീതിയും നിയമവും മുഖം തിരിക്കുമ്പോൾ തകർന്നു പോകുന്ന സാധാരണക്കാരന്റെ വ്യഥകൾ അതി മനോഹരമായി ആണ് സുരാജ് പോർട്രൈ ചെയ്തത്.വൈകാരിക രംഗങ്ങളിലെ പ്രകടനം അതി ഗംഭീരമാണെന്ന് പറയാതെ വയ്യ.

പത്താം വളവിലെ പാറക്കെട്ടിന് മുകളിലെ കുഞ്ഞു കുടുംബ വീട് ഒരു കൊടും ക്രിമിനലിന്റെ വീടായി മാറിയതിന്റെ പിന്നിലെ നീതി നിഷേധത്തിന്റെ കഥ പറയുമ്പോൾ ആ കഥാ പ്രതലത്തെ വരിഞ്ഞു കെട്ടുന്നത് താരങ്ങളുടെ പ്രകടന ഭദ്രതയാണ്. ഒരു മിമിക്രി താരത്തിൽ നിന്നു സുരാജ് വളർന്നുയരുന്ന കാഴ്ച നയനാന്ദകരാമാണൂ. ഇനി നല്ല വേഷങ്ങളിലൂടെ ഈ നടന് വിസ്മയിപ്പിക്കാൻ കഴിയട്ടെ.