ഗംഭീര മേക്കിങ്, സമീപ കാലത്തെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്ന്!! ഹെവൻ

0
293

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗത സംവിധായകൻ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹെവൻ.ഒരു ത്രില്ലെർ ചിത്രമായ ഹെവനു തിരക്കഥ ഒരുക്കിയിരിക്കുന്നത് അരൂർ സി.ഐ. പി.എസ്. സുബ്രഹ്മണ്യനാണ്. ഒരു പോലീസ് സ്റ്റോറി കൂടെയാണ് ഹെവൻ. കഴിഞ്ഞ ദിനം ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നു.

ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിൽ നിന്നുമാണ് സിനിമ ടേക്ക് ഓഫ് ചെയ്യുന്നത്. അന്വേഷണ വഴിയിൽ സുരാജിന്റെ പീറ്റർ എന്ന പോലീസ് ഉദ്യോഗസ്ഥനായ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.പീറ്ററിന്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടം ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു. അയാളുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ ട്രോമയും അതിനോട് അയാൾ എങ്ങനെ പ്രതികരിക്കുന്നു എന്നതും ചിത്രത്തിന്റെ കഥയുടെ കാതലാകുന്നു.

നോൺ ലീനിയർ ശൈലിയിലാണ് ചിത്രം കഥപറയുന്നത്. വൈകാരിക രംഗങ്ങളിലെ സുരാജിന്റെ മികച്ച അഭിനയം എടുത്തു പറയേണ്ടിയിരിക്കുന്നു.ജാഫർ ഇടുക്കിയുടെ പ്രകടനം, സുദേവ് നായരുടെ പോലീസ് ഉദ്യോഗസ്ഥൻ എന്നിവയും കൈയടി അർഹിക്കുന്നു. ഗോപി സുന്ദരിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ പേസിങ് ട്യൂൺ ചെയ്യുന്ന ഒന്നാണ്.

സുരാജിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് പീറ്റർ. പാത്ര നിർമിതിയിൽ വളരെയേറെ സൂക്ഷ്മത പീറ്ററിന്റെ കഥാപാത്രം പുലർത്തുന്നുണ്ട്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ട്രാൻസ്‌ഫർമേഷനും അതിനു വേണ്ടി സുരാജ് പാകപെട്ടതുമൊക്കെ അദ്ദേഹത്തിന്റെ കാലിബർ സൂചിപ്പിക്കുന്നു. ഒരു മിമിക്രി താരത്തിൽ നിന്നു അത്രയും ദൂരം നടന്നു എത്താൻ കഴിയുന്നത് ചെറിയ കാര്യമല്ല.

ആദ്യ പകുതിയുടെ തുടക്കത്തിൽ സുദേവ് നായരുടെ പോലീസ് ഉദ്യോഗസ്ഥൻ മുന്നോട്ട് കൊണ്ട് വരുന്ന കുറ്റാന്വേഷണ രീതികൾ കൊണ്ട് തന്നെ പ്രേക്ഷകൻ സിനിമയിൽ എൻഗെജ് ചെയ്യുന്നുണ്ട്. മറ്റു താരങ്ങളുടെ പ്രകടനങ്ങളും മികച്ചു നിന്നു. എഡിറ്റിങ് – ബി ജി എം കോമ്പോ ഉപയോഗിച്ച് പീക്കിങ് സീനുകൾ സൃഷ്ടിച്ചു പ്രേക്ഷകനെ കൂടെ നിർത്താൻ സാധിച്ചിട്ടുണ്ട്.

ഒറ്റവരി – ഡീസന്റ് ത്രില്ലർ, പുതുമുഖ സംവിധായകനാണ് എന്ന് വിളിച്ചു പറയാത്ത തരത്തിലെ കിടിലൻ മേക്കിങ്