പ്രിത്വിരാജ് സുരക്ഷിതനാണു, ആശങ്കപ്പെടേണ്ട !! ആരാധകരുടെ ആശങ്ക മാറ്റി സുപ്രിയ !!ലോകമെങ്ങും കോവിഡ് 19 വൈറസ് പടർന്നു പിടിക്കുകയാണ്. പല രാജ്യങ്ങളും പൂർണമായ ഷട്ട് ഡൌൺ എന്ന അവസ്ഥയിലേക്ക് ആണ് മാറിയത്. ഇന്ത്യയുടേയും സ്ഥിതി സമാനമാണ്. ഒരുപാട് ഇന്ത്യക്കാർ ഇപ്പോഴും നാട്ടിലേക്ക് വരാനാകാതെ ഇപ്പോഴും വിദേശത്തു തുടരുകയാണ്. നടൻ പ്രിത്വിരാജും സംഘവും ഇപ്പോൾ ജോർദാനിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് വരാനാകാതെ ജോർദാനിൽ ഷൂട്ടിംഗ് തുടരുകയാണ് പ്രിത്വിരാജും സംഘവും

കുറച്ച് നാളുകൾക്ക് മുൻപ് ആട് ജീവിതത്തിൽ അഭിനയിക്കാനിരുന്ന ഒമാനി താരങ്ങൾ കൊറോണ ബാധയുടെ ഭാഗമായി നീരിക്ഷണത്തിൽ ആണെന്ന് വാർത്ത പടർന്നിരുന്നു. ആരാധകർ ആശങ്കപ്പെട്ടതോടെ പ്രിത്വിരാജ് സോഷ്യൽ മീഡിയയിലൂടെ താനും സംഘവും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജോർദാനിലും സമീപ പ്രദേശങ്ങളിലും കൊറോണ വൈറസ് ബാധ പടർന്നത് കൊണ്ട് വളരെ കർശനമായ ലോക്ക് ഡൌൺ സിറ്റുവേഷനിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഗ്രോസറി സ്റ്റോറുകളും ഫാർമസിയും അടക്കം അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രിത്വിയുടെയും സംഘത്തിന്റെയും സുരക്ഷയുടെ കാര്യം ആലോചിച്ചു ആരാധകർ ആശങ്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പ്രിത്വി സുരക്ഷിതനാണു എന്നു അറിയിച്ചിരിക്കുകയാണ്. “പൃഥ്വിരാജിന്റെ സുരക്ഷയെ കുറിച്ച് എന്നോട് നിരന്തരം ആരാഞ്ഞവരോടാണ്, ജോർദാനിൽ അദ്ദേഹം സുരക്ഷിതനായി ഇരിക്കുന്നു’ ഇങ്ങനെയാണ് സുപ്രിയ പറഞ്ഞത്

Comments are closed.