സൂപ്പർ ഹീറോ ഫസ്റ്റ് ലുക്ക്‌ !!ടിക്ക് ടോക് വൈറൽ താരങ്ങൾ പ്രധാന വേഷങ്ങളിൽ !!നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക്‌ പുറത്ത്. Joyz Entertainmentz ന്റെ ബാനറിൽ ഷിജോയ് ജോയ് നിർമിക്കുന്ന ചിത്രം ചെറിയ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം സമകാലീന പ്രസക്തിയുള്ള ഒരുപാട് വിഷയങ്ങളിലേക്ക് കൈ ചൂണ്ടുന്നു. ബാലതാരങ്ങൾക്ക് ഒപ്പം മുൻനിര താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ

കുട്ടികൾ നായികാനായകന്മാരായി എത്തുന്നുവെന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രതേകത.ടിക്ടോക് വൈറൽ താരം ബേബി തെന്നൽ,മാസ്റ്റർ ആദിഷ്,മാസ്റ്റർ ഡാവിഞ്ചി തുടങ്ങിയ കുട്ടികുരുന്നുകളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.ഈ വർഷം തന്നെ റിലീസിനൊരുങ്ങുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്രീറാം നമ്പ്യാരും എഡിറ്റിംഗ് നിർവഹിക്കുന്നത് ലിജോ പോളുമാണ്.
സെറിൻ ഫ്രാൻസിസ് സംഗീതവും നിക്സൺ ജോയ് പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നു.

Comments are closed.