ഞാനവനെ കാണുന്നത് ഗ്ലാസിനപ്പുറം നിന്നാണ് !! ക്വാറൺടൈനിൽ ഉള്ള മകനെ കുറിച്ചു സുഹാസിനികോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ലോകം മുഴുവൻ ശ്രമിക്കുകയാണ്. അത്യന്തം അപകടകാരി ആയ ഈ വൈറസ് വളരെ വേഗത്തിൽ പടരുകയും മനുഷ്യ ജീവന് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നാണ്. രോഗലക്ഷണം ഉള്ളവരിൽ നിന്നു അകലം പാലിക്കുക എന്നതാണ് ഒന്നാമതായി കോവിഡിനു എതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം. വിദേശത്ത് നിന്നു വരുന്ന ഏതൊരാളെയും ഹോം ഐസൊലേഷനിൽ കഴിയാൻ വിടാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും തീരുമാനിച്ചിട്ടുണ്ട്

നടി സുഹാസിനിയുടെയും സംവിധായകൻ മണിരത്നത്തിന്റെയും മകൻ നന്ദൻ ഇപ്പോൾ ക്വാറന്റൈന്നിൽ ആണ് ഉള്ളത്. മാർച്ച്‌ 18 നു വിദേശത്ത് നിന്നു തിരിച്ചെത്തിയ നന്ദന് പ്രത്യേകിച്ചു രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശ പ്രകാരം ക്വാറൻടൈനിൽ തുടരുകയാണ് എന്നു സുഹാസിനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ കാര്യം പറഞ്ഞു കൊണ്ട് വിഡിയോയും ഒപ്പം ഒരു കുറിപ്പും സുഹാസിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

സുഹാസിനിയുടെ വാക്കുകൾ ഇങ്ങനെ “ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാൻ അവനെ ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഞങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓർക്കുക, പക്ഷേ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണ്”

Comments are closed.