ഇത്രയും സോഫ്റ്റ്‌ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല !! കല്യാണി പ്രിയദർശൻ പറയുന്നു

0
195

കല്യാണി പ്രിയദർശൻ, ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്. സഹ സംവിധായികയായി സിനിമ ജീവിതം തുടങ്ങിയ കല്യാണി ഒരു തെലുങ്ക് ചിത്രത്തിലൂടെ ആണ് അരങ്ങേറിയത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി – ദുൽഖർ ചിത്രത്തിലൂടെയും കല്യാണി മലയാള സിനിമയിലേക്ക് അരങ്ങേറിയിരുന്നു. തീയേറ്ററുകളിൽ എത്തിയ വരനെ ആവശ്യമുണ്ട് നടി എന്ന നിലയിൽ കല്യാണിയെ മലയാളി പ്രേക്ഷകർക്ക് പരിചിതയാക്കി. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ് കല്യാണിയുടെ അടുത്ത ചിത്രം

ഹൃദയം ഒരു റൊമാന്റിക് മൂവി ആണ്. ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസനെ പ്രശംസിച്ചു അടുത്തിടെ കല്യാണി എത്തിയിരുന്നു. വളരെ സോഫ്റ്റ്‌ അയച്ചു ഒരാളാണ് വിനീത് എന്നാണ് കല്യാണി പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടും മറക്കാൻ കഴിയാത്ത ഒന്നാണെന്നു കല്യാണി പറയുന്നു. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ

Jinu

വിനീതേട്ടനെ പോലെ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല. സംസാരിക്കുമ്പോള്‍ പോലും എത്ര ശാന്തനാണെന്നോ. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ‘ഹൃദയം.’ അതുകൊണ്ടാകും ഭയങ്കര റിലാക്‌സ്ഡാണ്. ഇത്രയും നാള്‍ കണ്ടിട്ടുള്ള രീതികളേ അല്ല. ചിത്രത്തിന്റെ സ്റ്റില്‍ ഷൂട്ടിങ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്കു പോയത്. വിനീതേട്ടനും അപ്പുവുമടക്കം (പ്രണവ് മോഹന്‍ലാല്‍) പത്തിരുപതു പേര്‍. അവിടെ ടെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം.സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിങ് തുടങ്ങി. നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കില്‍ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോള്‍ ആ ക്ഷീണമെല്ലാം പമ്പ കടന്നു.’കല്യാണി പറയുന്നതിങ്ങനെ