നിരവധി ഫെസ്ടിവലുകളിൽ പ്രദർശിച്ചു കൈയടി നേടിയ “സൈഡ് എഫക്ട്” യുട്യൂബ് റീലിസിനു…സുജിത് സഹദേവൻ സംവിധാനം ചെയ്തു യുട്യൂബിൽ ഉടൻ പ്രദർശനത്തിന് എത്തുന്ന ഷോർട് മൂവിയാണ് സൈഡ് എഫക്ട്. ഇരുപത്തി രണ്ട് സിനിമകളുടെ എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു ടെക്നിഷ്യനാണ് സുജിത്. പല ഫെസ്റ്റുകളിലും പ്രദർശിപ്പിച്ചു പ്രശംസകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ സൈഡ് എഫക്ട് റീലീസ് ചെയ്യുന്നത് എന്റർടൈൻമെന്റ് കോർണർ യൂട്യൂബ് റീലീസ് ആണ്.

സമകാലീന ജീവിതത്തിന്റെ ഒരു പകർത്തെഴുതു തന്നെയെന്ന് വേണം സൈഡ് എഫക്ടിനെ വിലയിരുത്താൻ. ഒരു പരീക്ഷണാത്മക സംരഭം എന്ന നിലയിലും അത് പുലർത്തിയ മികവിന്റെ മൂല്യത്തിലും പല നല്ല ഫെസ്റ്റുകളിലും ക്രിട്ടിക് റേറ്റിംഗുകൾ ലഭിച്ച ‘സൈഡ് എഫക്ട്’ പറയുന്നത് വിവാഹേതര ബന്ധം, ചതി, വഞ്ചന, ക്രൂരത, തൊഴിൽ പരമായ നൈതികരാഹിത്യം തുടങ്ങിയ പല മൂല്യ ച്യുതികളെയും കുറിച്ചാണ്. സംവിധായകന്റെ അൻപത്തിയേഴോളം സുഹൃത്തുക്കളുടെ പിന്തുണയോടെ ക്രവ്ഡ്‌ ഫണ്ടഡ് ആയി ആണ് സൈഡ് എഫക്ട് പൂർത്തിയായത്..

Comments are closed.