ഇത് സൺ‌ഡേ അല്ല !!ഷൈലോക്ക് ഡേ !! ബോക്സ്‌ ഓഫീസിൽ ബോസ്സിന്റെ മാസ്സ്

0
20435

ഇത് സൺ‌ഡേ അല്ല ഷൈലോക്ക് ഡേ ആണെന്ന് പറയേണ്ടി വരും. മലയാള സിനിമയിലെ ബോക്സ്‌ ഓഫീസിന്റെ അവസ്ഥയുടെ കാര്യമാണ് പറയുന്നത്. വ്യാഴം തുടങ്ങി നാല് ദിവസമാകുന്ന ഷൈലോക്കിന്റെ ആദ്യ ഞായറാഴ്ച തൂഫാൻ എന്ന് വേണം പറയാൻ. തീയേറ്ററിലെ ജനത്തിരക്ക് വെളിപ്പെടുത്തുന്നത് ഒന്നാണ്, ഇതൊരു മെഗാഹിറ്റ് തന്നെയാണ്. മമ്മൂട്ടിയുടെ ആക്ടിങ് കരിയറിലെ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നഷ്ടമായിരുന്ന ഒരു പുൾ ഷൈലോക്കിലുടെ തിരികെ വന്നിരിക്കുകയാണ്. സിനിമയിൽ ഇക്കയുടെ അഴിഞ്ഞാട്ടം എങ്കിൽ തീയേറ്ററുകളിൽ ഷൈലോക്കിന്റെ അഴിഞ്ഞാട്ടമാണ്

ഇന്ന് പല സെന്ററുകളിലും വലിയ രീതിയിലുള്ള റഷ് ആണ് കാണാൻ കഴിഞ്ഞത്. ഒരുപക്ഷെ കഴിഞ്ഞ മൂന്നു ദിനങ്ങളെക്കാളും മുകളിൽ നിൽക്കുന്ന തരത്തിലെ നീണ്ട ക്യു തീയേറ്ററുകളിൽ കാണാൻ കഴിഞ്ഞു. 1232 സീറ്റർ ആയ എറണാകുളം സരിതയിലെ മിക്ക ഷോയും ഫുൾ ഫീൽഡ് ആയിരുന്നു. രാവിലെ തന്നെ വൈകുന്നേരത്തെ ഫസ്റ്റ് ഷോ അടക്കം പലയിടത്തും സോൾഡ് ഔട്ട്‌ ആയിരുന്നു.


അവധി ദിനമായത് കൊണ്ട് തന്നെ ഫാമിലിയുടെ ഒഴുക്ക് ചിത്രത്തിന് നല്ല രീതിയിൽ ഉണ്ടായിരുന്നു. നീണ്ട ക്യു നിന്നിട്ട് പലരും ടിക്കട്റ്റ് കിട്ടാതെ മടങ്ങുന്ന കാഴ്ചയാണ് പല സ്ക്രീനിലും കണ്ടത്. ഒരുപാട് സ്‌ക്രീനുകളിൽ ഇന്ന് രാത്രി അഡിഷണൽ ഷോകൾ ആഡ് ചെയ്തിട്ടുണ്ട്. ഇന്നും ചാർട്ട് ചെയ്തിരിക്കുന്ന എക്സ്ട്രാ ഷോകളുടെ എണ്ണം നൂറിന് അടുപ്പിച്ചാണ്. ഒരു ലോങ്ങ്‌ റൺ ചിത്രത്തിനുണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ന് നടന്ന പ്രദര്ശനങ്ങളിലെ 95 നു ശതമാനത്തിനും മേലെ ഹൗസ്ഫുൾ ഷോകൾ ആയിരുന്നു എന്നുള്ളത് ചിത്രത്തിനുള്ള ജനപിന്തുണയുടെ തെളിവാണ്.