ഷൈലോക്ക് കണ്ടിറങ്ങുന്നവർ ചരിത്രത്തിന്റ ഭാഗമാകുകയാണ് !!നിർമ്മാതാവ് ജോബി ജോർജ്



ഷൈലോക്ക് ഒരു വമ്പൻ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം തൊട്ട് തുടങ്ങിയ അശ്വമേധം ഇപ്പോഴും ചിത്രം തുടർന്ന് കൊണ്ടിരിക്കുകയാണ്. എക്സ്ട്രാ ഷോകളും തീയേറ്ററിന് മുന്നിലെ നീണ്ട ക്യുവും ഒക്കെയായി ബോക്സ്‌ ഓഫീസിൽ ഉത്സവ മേളം നിലനിർത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്. മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച കളക്ഷൻ ചിത്രം നേടുമെന്ന് ഉറപ്പിക്കാം. എല്ലാ തരത്തിലുള്ള കാണികളെയും സന്തോഷിപ്പിക്കാൻ ചിത്രത്തിനാകുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്ലസ്

ചിത്രത്തിനെ കുറിച്ചു നിർമ്മാതാവ് ജോബി ജോർജ് എഴുതിയ കുറച്ചു വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രം കണ്ടിറങ്ങിയവരോടാണ് ജോബി ഫേസ്ബുക്കിലൂടെ ഈ വാക്കുകൾ പറഞ്ഞത്.. ” ഷൈലോക്ക് കണ്ടിറങ്ങുന്ന എല്ലാ സുഹൃത്തുക്കൾക്കും ഫാമിലികൾക്കും.. നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുകയാണ് എന്ന് ഓർമിപ്പിക്കുകയാണ്. നന്ദി.. ഒരായിരം നന്ദി ” എന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി പേർ ഈ പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുമുണ്ട്

അജയ് വാസുദേവ് മമ്മൂട്ടിയിടൊത്തു ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. സിനിമക്ക് ഫിനാൻസ് ചെയ്യുന്ന ബോസ്സ് എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. നവാഗതരായ ബിബിനും അനീഷുമാണ് ചിത്രത്തിന് തിരകഥ ഒരുക്കിയത്. തമിഴ് തരാം രാജകിരണും, മീനയും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു

Comments are closed.