മമ്മൂട്ടി അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ഷൈലോക്ക് ഇന്ന് തിയേറ്ററുകളിലെത്തി. വമ്പൻ റീലീസ് ആണ് ചിത്രത്തിന് പ്ലാൻ അണിയറക്കാർ പ്ലാൻ ചെയ്തത്. ആദ്യ ഷോ പത്തു മണിയോടെ മിക്ക സ്ഥലങ്ങളിലും തുടങ്ങി. ചിത്രത്തിന്റെ ടീസറുകൾക്കും മറ്റും മികച്ച അഭിപ്രായമാണ് എങ്ങും ഉയർന്നത്. ജോബി ജോർജ് നിർമ്മിച്ച ചിത്രത്തിന് തിരകഥ ഒരുക്കിയത് നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദുമാണ്. ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നാണ് അണിയറക്കാർ ഉറപ്പ് നൽകിയത്
ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു കാര്യം ഉറപ്പ് തരാം. അതിഗംഭീരമാണ് ആദ്യ പകുതി. അതിനോട് ചേർന്നു നിൽക്കുന്ന രണ്ടാം പകുതി കൂടെ ആണെങ്കിൽ മാസ്സ് മസാല ചിത്രങ്ങളുടെ അച്ഛനായി ഷൈലോക്കിനെ കണക്കാക്കേണ്ടി വരും. തിരക്കഥാകൃത്തുക്കൾ ഒന്നിന് പുറകെ ഒന്നായി മാസ്സ് ഡയലോഗുകൾ ആദ്യ പകുതിയിൽ നിറച്ചിട്ടുണ്ട്. മമ്മൂട്ടി സ്റ്റൈൽ ഷോ എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് ഒപ്പം കിടിലൻ മാസ്സ് ഡയലോഗുകളും കൂടിയാകുമ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പിനു സമമാണ്
അജയ് വാസുദേവിന്റെ ഇതുവരെയുള്ള പടങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ആദ്യ പകുതി മാത്രം കണ്ടു വേണേലും പറയാം. ഒരു സ്ഥലത്ത് പോലും ബോർടം വരാതെ മാസ്സ് അറഞ്ചം പുറഞ്ചം വാരി എറിഞ്ഞിട്ടുണ്ട്. കഥയിലേക്ക് അത്രകണ്ട് കടന്നിട്ടില്ലെങ്കിലും അതിനെ മറികടക്കുന്നത് മമ്മൂക്ക വൺ മാൻ ഷോ കൊണ്ടാണ്. ഇളയദളപതി വിജയ്യുടെ റെഫെറെൻസുകൾ അടക്കം പല തിയേറ്റർ മോമെന്റുകൾ പടം നൽകുന്നുണ്ട്. കിടിലൻ ഇന്റർവെൽ പഞ്ച് കൂടിയായപ്പോൾ പെർഫെക്ട്.