ഷൈലോക്കിന്റെ പണം ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ എനിക്ക് കിട്ടാനുണ്ട് !!ജോബികോവിഡ് രോഗബാധ ലോകത്തിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ലോകെമെങ്ങും പല രാഷ്ട്രങ്ങളും സുരക്ഷ നടപടികളുടെ ഭാഗമായി ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമല്ല. സിനിമ വ്യവസായം പൂർണമായും അടച്ചിരിക്കുകയാണ്. പല വമ്പൻ ചിത്രങ്ങളും റീലീസ് മാറ്റി വച്ചിരിക്കുകയാണ്. ഇപ്പോളിതാ നിർമ്മാതാവ് ജോബി ജോർജ് ഈ അവസരത്തിൽ തനിക്ക് വന്ന പ്രതിസന്ധികളെ കുറിച്ച് മനോരമയോട് പറഞ്ഞതിങ്ങനെ

ഇക്കൊല്ലം ജനുവരിയിൽ റിലീസ് ചെയ്ത ഷൈലോക്ക് എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു। പക്ഷേ തിയറ്ററുകളിൽ നിന്ന് ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ എനിക്ക് കിട്ടാനുണ്ട് ജനുവരിയിൽ റിലീസ് ചെയ്ത ചിത്രമാണെന്ന് ഒാർക്കണം। തിയറ്ററുകൾ അടച്ചു പോയി। അതിന് അവരെ കുറ്റപ്പെടുത്താൻ പറ്റില്ല। പക്ഷേ ആ പണം എന്നു കിട്ടും ? എന്റെ സിനിമയിൽ പ്രവർത്തിച്ച ആർക്കും ഇനി ഒന്നും കൊടുക്കാനില്ല। എല്ലാവരുടെ പ്രതിഫലവും കൊടുത്തു തീർത്തു। പക്ഷേ നിർമാതാവായ എന്റെ അവസ്ഥയോ ?’ അദ്ദേഹം ചോദിക്കുന്നു।

‘കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വെയിൽ എന്ന സിനിമ പൂർത്തീകരിച്ചത് അടുത്ത നാളിലാണ്। കാവൽ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ് ഇനി അഞ്ചു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളൂ। അങ്ങനെ രണ്ടു സിനിമകൾ പാതിവഴിയിൽ കിടക്കുന്നു। പതിനഞ്ചു കോടി രൂപയോളം മുടക്കിയിട്ടാണ് ഞാൻ നിൽക്കുന്നത്। ഇതിൽ കടം വാങ്ങിയ കാശുണ്ട്, അടുത്ത സുഹൃത്തുക്കളോടും സഹോദരന്മാരോടും വാങ്ങിയ പണമുണ്ട്। ഇതിനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ 50 കൊല്ലം പിറകോട്ട് പോകും। ഒരു നല്ല വാക്ക് പറയാൻ പോലും ആരുമില്ല। ജീവനല്ലേ വലുത്, പണമല്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്। പക്ഷേ പ്രായോഗിക തലത്തിൽ അതൊന്നും ഒരു ആശ്വാസമല്ല’ ജോബിയുടെ വാക്കുകൾ ഇങ്ങനെ

Comments are closed.