‘ഒരു അണ്ടർ റേറ്റഡ് നടനാണ് ഷറഫുദീൻ. അദ്ദേഹത്തിന്റെ കഴിവുകൾ ആരും അങ്ങനെ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല’. വളരെയധികം കൈയടികൾ നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്ടെ ഷറഫുദീനെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണിവ.സത്യമായ കാര്യം തന്നെയാണ്. എന്നാൽ അത് അവിടെ മാറ്റി നിർത്തി ചിന്തിക്കമ്പോൾ മനസ്സിൽ വരുന്ന മറ്റൊരു കാര്യമുണ്ട് ഷറഫുദീൻ എന്ന നടന്റെ വളർച്ച. വെറും ഒരു കോമഡി നടൻ എന്ന ടാഗ് ലൈനിൽ നിന്നും എത്ര അസാദ്യമായി ആണ് ഷറഫ് പുറത്ത് കടന്നത്.

ഓം ശാന്തി ഓശാന യിലെയും പ്രേമത്തിലെയും വേഷങ്ങളുടെ പേരിൽ ഒരുപക്ഷെ ജീവിത കാലം മുഴുവൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടേണ്ടിയിരുന്നിടത്ത് നിന്നും തന്റെ സെലക്ഷനുകളിലൂടെ ഷറഫ് അത്ഭുതപെടുത്തി. ഇമേജിന്റെ ബാരിയർ ബ്രേക്ക് ചെയ്ത വരത്തനിലെയും അഞ്ചാം പാതിരയിലെയും വില്ലൻ വേഷങ്ങൾ ഒരേ സമയം അയാളിലെ പ്രതിഭയെയും താരത്തിനെയും രാകി മിനുക്കി.ഷറഫിലെ നടന്റെ പ്രകടന ഭദ്രത എടുത്തു കാട്ടിയ വേഷമാണ് സനു വർഗീസിന്റെ ആർക്കറിയാമിലെ റോയി. വളരെ സെറ്റിൽഡ് ആയ മച്യ്ർ ആയ ആ പ്രകടനമൊന്നിന്റെ മികവ് മതി ഈ കലാകാരൻ നൽകുന്ന പ്രതീക്ഷ അളക്കാൻ

ഷറഫിന്റെ പുതിയൊരു ചിത്രം കൂടെ തീയേറ്ററുകളിൽ എത്തുകയാണ്. ആന്റണി സോണി സംവിധാനം ചെയ്ത പ്രിയൻ ഓട്ടത്തിലാണ് റീലസിനോട് അടുക്കുകയാണ്. ഒരു കുടുംബ ചിത്രത്തിലെ നായകൻ എന്ന പുതിയ മേലങ്കിയിലാണ് ഷറഫ് ഇപ്പോൾ. അതും അയാൾ അതി ഗംഭീരമായി പകർന്നാടുമെന്നു ഉറപ്പാണ്.അയാളുടെ കൂടുതൽ പ്രതിഭക്ക് കൂടുതൽ തെളിച്ചം വരട്ടെ സെന്ന പറഞ്ഞ വാക്കുകളിലേക്ക് വരാം. ശെരിയാണ് ഷറഫ് ഒരു അണ്ടർ റേറ്റെഡ് നടൻ തന്നെയാകും, എന്നിട്ട് പോലും അയാളുടെ ഓരോ കഥാപാത്രവും മികവുറ്റത് തന്നെയാണ്, അപ്പോൾ കൂടുതൽ തിരിച്ചറിയപെടുമ്പോൾ അയാളെത്ര മികച്ചവൻ ആകുമെന്ന് ചിന്തിച്ചിട്ടുണ്ടോ..?..പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ.