ഷമി ഹീറോയാടാ ഹീറോ !! ഫഹദിന്റെ ഡയലോഗ് പറഞ്ഞു മുഹമ്മദ്‌ ഷമി

0
2381

ഷമ്മി ഹീറോയാട ഹീറോ !! കുമ്പളങ്ങി നൈറ്റിലെ ഫഹദിന്റെ കിടുകാച്ചി ഡയലോഗ് അറിയാത്ത, പറയാത്ത മലയാളികളുണ്ടാകില്ല. അത്രമേൽ ഹിറ്റ് സിനിമയിലെ ഹിറ്റ് ഡയലോഗ് ആണിത്. മലയാളികൾ പറഞ്ഞു നടന്ന ഈ ഡയലോഗ് ഇപ്പോൾ പുറത്ത് നിന്നൊരു വലിയ സെലിബ്രിറ്റി ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിയാണ് ഈ ഡയലോഗ് ഏറ്റു പറഞ്ഞത്. ഷമിയുടെ സഹതാരമായ സഞ്ജു സാംസൺ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് ഷമി ഇങ്ങനെ പറഞ്ഞത്

ഇന്നത്തെ ഇന്ത്യ ന്യൂസിലാൻഡ് ക്രിക്കറ്റ്‌ മത്സരത്തിൽ ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. ഷമിയുടെ ബൌളിംഗ് മികവിലാണ് ഇന്ത്യ ന്യൂസിലൻഡിനെ സമനിലയിൽ തളച്ചത്. ശേഷം സൂപ്പർ ഓവറിലേക്ക് മത്സരം പോകുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. മത്സര വിജയത്തിന് ശേഷം സഞ്ജു ഷമിയോടൊത്ത് ഒന്നിച്ച വിഡിയോയിലാണി ഷമി ഫഹദിന്റെ ഡയലോഗ് പറഞ്ഞത്. ഷമിക്ക് ഈ ഡയലോഗ് പറഞ്ഞു കൊടുത്തത് സഞ്ജു ആയിരുന്നു. സബ്സ്ടിട്യൂറ്റ് ഫീൽഡർ ആയി സഞ്ജുവും ഇന്നത്തെ മത്സരത്തിൽ കളിച്ചിരുന്നു