നടന്മാരുടെയും ടെക്നീഷ്യൻസിന്റെ ഇടയിൽ വച്ചു സുരേഷ് ഗോപിയെ അപമാനിച്ചു!!അയാൾ പൊട്ടികരഞ്ഞു!

0
249

കലാകാരൻ എന്ന നിലയിലും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ ഒരാളാണ് സുരേഷ് ഗോപി.ആക്ഷൻ സിനിമകളിലൂടെ ആണ് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത്.അദ്ദേഹത്തെ കുറിച്ച് സംവിധായകൻ വി എം വിനു പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാണ്. കുട്ടികളുടെ മനസാണ് അദ്ദേഹത്തിനെന്നു പറയുന്ന വിനു വർഷങ്ങൾക്ക് മുൻപ് നടന്നൊരു കാര്യം തന്റെ യുട്യൂബ് ചാനലിലൂടെ പങ്ക് വച്ചു.

സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ന്യു ഇയർ. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടൻ സുകുമാരന്റെ ചില വാക്കുകൾ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരയുകയുണ്ടായി. അത്തെക്കുറിച്ചാണ് അദ്ദേഹം മനസ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “ന്യു ഇയർ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലൻ. ജയറാം, ഉർവശി, സുകുമാരേട്ടൻ, പിന്നെ ക്വട്ടേഷൻ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷൻ സംഘത്തെ കൊണ്ട് കൊ ല്ലാ ൻ വിടുന്ന ഭർത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം.ക്ലൈമാക്സിൽ താക്കോൽ വച്ചുള്ളൊരു കളിയിൽ ആണ് സുരേഷ് ഗോപി. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്സ്. രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കർ ഒഴിച്ച് തീ കൊ ളു ത്തി സ്വ യം മ രി ക്കു ന്ന താ ണ് ക്ലൈമാക്സ്.

അതിന്റെ റിഹേഴ്സൽ മറക്കാനാകില്ല. സുരേഷ് ഗോപി, സുകുവേട്ടൻ, ജയറാം, ഉർവശി എന്നിവരാണുള്ളത്. റിഹേഴ്സലിൽ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ അവിടെ ഒരു ആർട്ടിസ്റ്റിന്റെ ഈഗോ വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായി കണ്ടു. സുരേഷ് ഗോപി ഗംഭീര പെർഫോമൻസായിരുന്നു. ഡയലോഗ് പറഞ്ഞ് നടന്നിങ്ങനെ തിരിഞ്ഞ് വരുമ്പോൾ സുകുവേട്ടൻ പെട്ടെന്ന് താൻ എന്താടോ ശിവാജി ഗണേശനോ എന്തിനാണ് ശിവാജി ഗണേശനെ പോലെ ഇത്ര ഓവർ ആയിട്ട് അഭിനയിക്കുന്നത് എന്ന് പറഞ്ഞു.

ചുറ്റിനും ഇത്രയും ടെക്നീഷ്യന്മാരും ക്രൂവും നിൽക്കുമ്പോൾ സുകുവേട്ടൻ സുരേഷിനെ ഭയങ്കരമായിട്ട് അപമാനിച്ചു. സുരേഷ് ഗോപി പാവമാണ്, ഒരു കുട്ടിയുടെ മനസാണ്. അദ്ദേഹം റിഹേഴ്സൽ നടക്കുന്ന മുറിയ്ക്ക് പിന്നിലെ ഗാർഡനിലേക്ക് ഒറ്റ പോക്കായിരുന്നു. ഒരു തേങ്ങൽ ഞാൻ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാൻ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടൻ വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി.തമ്പി സാർ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേ ക്കാളൊക്കെ നന്നായി പെർഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടൻ അങ്ങനെ പറയാൻ കാരണമായത്. നല്ല രസമായിട്ട് പെർഫോം ചെയ്യുകയായിരുന്നു സുരേഷ്. ഞാൻ സുരേഷിന്റെ അടുത്ത് പോയിരുന്നു സാരല്ല എന്ന് പറഞ്ഞു.അയാൾ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോൾ എനിക്ക് നെഞ്ച് പൊട്ടിപ്പോയി. ഞാൻ നശിക്കുന്നത് അവർക്ക് കാണണം പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്പർമൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാൽ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ സംഭവം സുരേഷിന് ഒരു വാശിയായി മാറിയിരുന്നു. അത്ര നല്ലതായിരുന്നു സുരേഷിന്റെ അഭിനയം” വി എം വിനു പറയുന്നു.