മോഹൻലാൽ രണ്ട് മാസത്തെ ഡേറ്റ് നൽകിയെന്ന് ഒപ്പിട്ടിട്ടു കൊടുത്താൽ ആ നിർമാതാവിന് 14 കോടി രൂപ കിട്ടും !! വൈറലായി സംവിധായകന്റെ വാക്കുകൾ

0
90

പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണായി മോഹൻലാൽ നിലകൊള്ളുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ പലതും മോഹൻലാലിൻറെ പേരിലാണ് ഉള്ളത്. ഇന്നും മലയാളത്തിനു താരമൂല്യത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ആരുമില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.ബംഗ്ലാവിൽ ഔത എന്ന ചിത്രം ഒരുക്കിയ ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ

യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മ മോഹൻലാൽ ഒരു ലെറ്റർ പാഡിൽ ഒപ്പിട്ട് തന്നാൽ നിങ്ങൾക്ക് കിട്ടും 14 കോടി. മലയാളത്തിലെ മറ്റൊരു താരത്തിന് പോലും ഇത്രയും മൂല്യം ഇല്ല . അങ്ങനെയിരിക്കെ യുവ താരങ്ങളാണ് മലയാളം സിനിമ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. മലയാളസിനിമ ഭരിക്കുന്നത് മോഹൻലാലാണ്. തീയേറ്ററിൽ പരാജയം ആയാൽ പോലും ഒരു മോഹൻലാൽ ചിത്രത്തിന്റെ നിർമാതാവ് പോലും കഷ്ടപ്പാട് സഹിക്കില്ല. ഉദാഹരണമായി അവസാനം റിലീസ് ആയ മോഹൻലാൽ ചിത്രം ബിഗ് ബ്രദർ തിയേറ്ററിൽ പരാജയമായി എങ്കിലും മുഴുവൻ ബിസിനസ്സിൽ നിർമ്മാതാവിന് ലാഭം നൽകിയ ചിത്രമാണ് അത്,

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇപ്പോൾ മോഹൻലാൽ ഫാൻസ്‌ പേജുകളും മറ്റും ഷെയർ ചെയ്തു വൈറൽ ആയിരിക്കുകയാണ്. മലയാളത്തിൽ ആദ്യ അൻപത് കോടി, നൂറു കോടി, നൂറ്റി അൻപതു കോടി ക്ലബ്ബ്കളിൽ എത്തിയ ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് അടുത്ത മോഹൻലാൽ ചിത്രം