നിസാരകാര്യത്തിനാണ് അന്ന് ദേഷ്യപ്പെട്ടത് !!കരഞ്ഞ് കൊണ്ടാണ് സ്റ്റേജിൽ കയറിയത് !!നമിതയോടുള്ള പിണക്കത്തെ കുറിച്ചു റിമി



വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഒരു ഗായികയും അവതാരികയുമൊക്കെയാണ് റിമി ടോമി. റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം വളരെയധികം പോപ്പുലർ ആണ്.ആ കഴിഞ്ഞ എപ്പിസോഡിലെ പ്രോഗ്രാമിനിടെ റിമി നടി നമിത പ്രമോദുമായി ഉണ്ടായ ഒരു വഴക്കിനെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. നമിതക്കൊപ്പം ഒരു യു എസ് ഷോക്ക് പോയപ്പോഴാണ് ഇവർക്കിടയിൽ വഴക്കുണ്ടായത്. കരച്ചിലോടെ ആണ് താൻ അന്ന് സ്റ്റേജിൽ കയറിയതെന്നാണ് റിമി പറയുന്നത്. റിമിയുടെ വാക്കുകളിങ്ങനെ

”നമിതയ്‌ക്കൊപ്പം യുഎസില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം നടന്നത്. എനിക്ക് കറുത്ത ചെറി ഒരുപാട് ഇഷ്ടമാണ്. ചോറു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ആ ചെറി കിട്ടിയാല്‍ മതി. അത്ര ഇഷ്ടമാണ്. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പാക്കറ്റ് നിറയെ കറുത്ത ചെറി അവിടെ കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടു പോയി തിന്നാന്‍ തുടങ്ങി. അപ്പോള്‍ നമിത അടുത്തെത്തി. റിമി ചേച്ചി ചെറി എടുത്തോ എന്ന് ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. പക്ഷെ ആ ചോദ്യം കേട്ടതും എനിക്ക് വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ ചെറി നമിതയ്ക്ക് നേരെ നീട്ടി എനിക്ക് വേണ്ട എന്ന് പറഞ്ഞു

പിന്നീട് എനിക്ക് കരച്ചിൽ വന്നു .ദേഷ്യത്തോടെ ആണ് ഞാനത് പറഞ്ഞതെങ്കിലും പിന്നീട് വളരെ സങ്കടം തോന്നി. ഇത്ര നിസ്സാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് വിഷമം തോന്നി. കരയാന്‍ തുടങ്ങിയപ്പോഴേക്കും നമിത ആശ്വസിപ്പിക്കാനെത്തി പക്ഷെ എനിക്ക്ക കരച്ചില്‍ അടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല,. കരഞ്ഞു കൊണ്ടാണ് അന്ന് ഞാൻ സ്റ്റേജിലേക്ക് കയറിയത് “

Comments are closed.