കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. ഈ സമയത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സൗജന്യ റേഷൻ സർക്കാർ അനുവദിക്കുകയുണ്ടായി. ജനങ്ങൾ ഇത് വിനിയോഗിക്കുകയുമുണ്ടായി. നടൻ മണിയൻപിള്ള രാജുവും സൗജന്യ റേഷൻ വാങ്ങാൻ റേഷൻ കടയിൽ കടയിൽ പോവുകയുണ്ടായി. തിരുവനന്തപുരം ജവഹർ നഗറിൽ റേഷൻ കടയിൽ അരി വാങ്ങാൻ എത്തിയ താരത്തിനെ കണ്ടു പലരും അതിശയിച്ചു
മകൻ നിരഞ്ജന് ഒപ്പമാണ് മണിയൻപിള്ള രാജു റേഷൻ വാങ്ങാൻ എത്തിയത്. എന്തിനാണ് നിങ്ങളെ പോലെ ഉള്ളവർ റേഷൻ അരി വാങ്ങാൻ പോകുന്നത് എന്നു ചോദിച്ചവർക്കു തനിക്ക് ഉത്തരമുണ്ട് എന്നും മണിയൻപിള്ള രാജു മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞതിങ്ങനെ. “റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന് നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’
‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.’