30 വർഷത്തിനുള്ളിൽ വെറും 25 പടം !! തിരകഥ ഇഷ്ടപെട്ടാൽ മാത്രമേ അഭിനയിക്കു!ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രം 23 നു തീയേറ്ററുകളിലെത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം എല്ലാ അർഥത്തിലും ഒരു എന്റർടൈനറായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നത്. തമിഴ് താരം രാജകിരണും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജകിരൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഷൈലോക്ക്. അദ്ദേഹത്തിനെ കുറിച്ചു ഷാനിദ് എം കെ എന്നൊരാൾ എഴുതിയ കുറിപ്പ് ഇങ്ങനെ

ഷൈലോക്കിനെ പറ്റി രാജ്കിരണ്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ആലോചിച്ചതാണ് അഭിനയിക്കുന്ന പടത്തെ പറ്റി പൊതുവെ എല്ലാരും കുറച്ച് തള്ളും അത് പോലെയേ കരുതിയുള്ളൂ. പക്ഷേ… ധനുഷിന്റെ ഒരു ഇന്റര്‍വ്യൂവില്‍ പുള്ളിയെ പറ്റി പറയുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി, ധനുഷിനും കുടുംബത്തിനും അദ്ദേഹം കടവുള്‍ പോലെ ആണെന്ന്.

അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ പുള്ളിയെ പറ്റി വിക്കിപീഡിയ സെര്‍ച്ച് ചെയ്ത് നോക്കി. 1989 ല്‍ അഭിനയം തുടങ്ങി 1991 ല്‍ ആദ്യമായി നായകനായി അഭിനയിച്ചത് ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജയുടെ പടത്തില്‍. പ്രൊഡ്യൂസറും രാജ്കിരണ്‍ തന്നെ.. പടം ഹിറ്റായതോടെ കസ്തൂരി രാജ ക്ലിക്കായി…

എന്നിട്ടും ഈ 2020 വരെ ചെയ്തത് ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ മാത്രം. അത്രയും തിരക്കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ അഭിനയിക്കൂ… 2 പടം സംവിധാനം ചെയ്തിട്ടുമുണ്ട്

ഏറ്റവും എളുപ്പത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനീകാന്തിന്റെ ഡേറ്റ് കിട്ടുമായിരുന്നിട്ടും ധനുഷ് ആദ്യമായി സംവിധാനം ചെയ്തപ്പോള്‍ നായകനായി അഭിനയിപ്പിച്ചത് ഇദ്ദേഹത്തെ ആണ്… നന്ദിയും കടപ്പാടും ആയിരിക്കാം. എങ്കിലും പാ പാണ്ടിയില്‍ പുള്ളി നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ഇദ്ദേഹത്തെ പോലെയുള്ള ഒരു നടന്‍ ഷൈലോക്ക് ഇഷ്ടപ്പെട്ടെന്ന് പറയുമ്പോള്‍ ഷൈലോക്കില്‍ എന്തെങ്കിലും ഉണ്ടാവണം… അങ്ങനെ ഇല്ലാതെ രാജ്കിരണ്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് തോന്നുന്നില്ല

ഷൈലോക്ക് മാസ്സാണോ കൊലമാസ്സാണോ അതുക്കും മേലെയാണോ എന്നൊക്കെ പടം ഇറങ്ങുമ്പോള്‍ കാണാം പക്ഷേ ഒരു കാര്യം പറയാം മൊഹിയുദീന്‍ അബ്ദുല്‍ ഖാദര്‍ എന്ന രാജ്കിരണ്‍ ആള് മരണമാസ്സാണ്.

Nb:- വന്ന വഴി മറക്കാത്ത ധനുഷിന്റെ മനസ്സ് വലിയൊരു കയ്യടി

Comments are closed.