ടി വി യിലും ടോറന്റിലും വരുമ്പോൾ ആളുകൾ ചിരിച്ചു മറിയും.. ആട് പോലെ !! നിർമ്മാതാവിന്റെ വൈറലാകുന്ന കുറിപ്പ്

0
1084

നവാ​ഗതനായ ജെനിത് കാച്ചപ്പിളളി സംവിധാനം ചെയ്ത് വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മറിയം വന്നു വിളക്കൂതി. ഹ്യുമറിന് പ്രാധാന്യം നൽകുന്ന ചിത്രതിൽ സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫൺ എന്റെർറ്റൈനെർ എന്നാണ് നിരൂപകർ സഹിതം പറയുന്നത്. എന്നാൽ ചെറിയ ചിത്രമായത് കൊണ്ട് തന്നെ തീയേറ്ററിലേക്ക് ആളുകൾ എത്താനുള്ള ബുദ്ധിമുട്ട് ചിത്രത്തിനുണ്ട്. നിർമ്മാതാവ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്, കുറിപ്പ് ഇങ്ങനെ

“അണ്ണാ നിങ്ങൾ നോക്കിക്കോ ഈ സാധനം ടി വി യിലും ടോറന്റിലും വരുമ്പോൾ ആൾക്കാർ ചിരിച്ചു മറിയും നോക്കിക്കോ… ആട് ഒക്കെ പോലെ ”
ആൾക്കാർ ചിരിക്കും എന്ന് കേൾക്കുമ്പോ സന്തോഷം തോന്നുന്ന കാര്യം ആണെങ്കിലും ആ വാക്കുകളുടെ അർഥം എന്റെ നെഞ്ച് തുളയ്ക്കുന്നത് ആണ്..

ആളുകൾ ഈ സിനിമ തിയറ്ററിൽ എൻജോയ് ചെയ്തു എങ്കിൽ മാത്രമേ എനിക്ക് എന്തെങ്കിലും നേട്ടം ഉള്ളൂ.. അത്തരം ഒരു സാമ്പത്തിക അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്… ശോസിന്റെ എണ്ണവും പബ്ലിസിറ്റിയും ഒക്കെ പരിമിതമാണ്.. അതിലൊന്നും പരാതിയോ പരിഭവമോ ഇല്ല.. ഒന്നല്ല എങ്കിൽ മറ്റൊരു വഴി നമ്മൾ തേടണമല്ലോ..അത് കൊണ്ട് ഇക്കാലത്തെ ഏറ്റവും ശക്തമായ സോഷ്യൽ മീഡിയ സാധ്യത ഉപയോഗിക്കുന്നത്… പറ്റും എങ്കിൽ ഈ സിനിമ തിയറ്ററിൽ പോയി കാണുക.. നിങ്ങളുടെ ജീവിതത്തിലെ രണ്ടു മണിക്കൂർ സമയം മാത്രം ഞാൻ ചോദിക്കുന്നു… മുഴുനീളം അല്ലെങ്കിലും നിങ്ങൾക്ക് ചിരിക്കാൻ ഉള്ള വകയും ഒരു പുതുമയും ഫീൽ ചെയ്യും എന്നതിൽ എനിക്ക് ഉറപ്പുണ്ട്…
ദയവായി പിന്തുണക്കുക… കാണുക… അഭിപ്രായങ്ങൾ അറിയിക്കുക…☺️