കാമുകിയെ കാണാൻ കോളേജ് ഹോസ്റ്റലിൽ പോയിട്ടുണ്ട് !! വരവേറ്റതോ ബിഷപ്പുംകുഞ്ചാക്കോ ബോബൻ, 1997 ൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചൻ പിന്നെ യുവത്വത്തിന്റെ ഹരമായിരുന്നു. ഏറെ കാലം തിളങ്ങി നിന്ന ശേഷം ചാക്കോച്ചൻ ഒരു ബ്രെക്ക് എടുത്തു. രണ്ടാം വരവിലും കിടിലൻ കഥാപാത്രങ്ങൾ ചാക്കോച്ചനെ തേടി വന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരായാണ് ചാക്കോച്ചന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരു വമ്പൻ ഹിറ്റിലേക്ക് ആണ് ചിത്രം കുത്തിക്കുന്നത്

തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വർഷം ഏപ്രില്‍ മാസം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരുന്നു. ഇപ്പോളിതാ പ്രിയയെ സ്നേഹിച്ചിരുന്ന കാലത്തെ കഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞിരിക്കുകയാണ്

പ്രിയയുടെ പഠനകാലത്ത് പ്രിയയെ കോളേജ് ഹോസ്റ്റലിൽ ചെന്ന് കാണാൻ ശ്രമിക്കാറുണ്ടായിരുന്നു എന്ന കാര്യമാണ് ചാക്കോച്ചൻ പറഞ്ഞത്. പള്ളിവക ഹോസ്റ്റലിൽ ആയിരുന്നു പ്രിയ. പ്രിയയെ കാണാൻ ചാക്കോച്ചൻ ചെന്നതാണെങ്കിലും അവിടെയുണ്ടായിരുന്ന ബിഷപ്പിന്റെ സത്കാരമാണ് തനിക്ക് ലഭിച്ചതെന്ന് ചാക്കോച്ചൻ പറയുന്നു. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ താനൊരു കുഴപ്പവും ഉണ്ടാക്കിയില്ലെന്നു ചാക്കോച്ചൻ പറയുന്നു

Comments are closed.