ഓടുന്ന പടമാകാൻ സാധ്യതയുണ്ട്!!പ്രിയൻ ഓട്ടത്തിലാണ് ട്രൈലെർ!!

0
175

ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ഷറഫുദീൻ, നൈല ഉഷ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നിട്ടുണ്ട്. പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ ട്രൈലെർ വൈറൽ ആകുകയാണ്.

അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളാണ്. സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്

ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ. എഡിറ്റർ ജോയൽ. കവി അഭയകുമാർ കെ.യു, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ.മനോഹരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയിയുടെ ഇപ്പോൾ റിലീസായ ബീസ്റ്റ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി അപർണ ദാസ് എത്തിയിരുന്നു.