ഈ യുവനടന്മാരെ നായകന്മാരാക്കി സിനിമ ചെയ്യണം !! പ്രിത്വിരാജ് പറയുന്നുപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് പ്രിത്വിരാജ് സുകുമാരൻ. മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരീക്ഷണ ചിത്രങ്ങളിലൂടെയും അദ്ദേഹം കൊണ്ട് മലയാള സിനിമയിൽ കൊണ്ട് വന്ന മാറ്റങ്ങൾ ഏറെ വലുതാണ്. അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്നതിനും , നിലപാടുകളിലെ സുതാര്യതക്കും ഒക്കെ ഒരുപാട് തവണ നമ്മൾ പ്രിത്വിയെ കൈയടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകർ ഏറെയുണ്ട്. ഇന്ന് നിർമ്മാതാവ് സിനിമ നടൻ എന്ന മേഖല കൂടെയല്ലാതെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം കൈയടി നേടിയിട്ടുണ്ട്

ഇപ്പോളിതാ സംവിധാന സ്വപ്നങ്ങളെ കുറിച്ചു പ്രിത്വിരാജ് തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളത്തിലെ ഈ യുവതാരങ്ങളെ നായകന്മാര്ക്കൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് പ്രിത്വി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.”‘എപ്പോഴും സിനിമ സംവിധാനം ചെയ്യുക എന്നത് സാധ്യമല്ല. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ സംവിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്. എനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല.’

ആട് ജീവിതമാണ് പ്രിത്വിയുടെ പുതിയ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാൻ ശരീര ഭാരം കുറയ്ക്കുകയാണ് പ്രിത്വി ഇപ്പോൾ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം പ്രിത്വി ഒരു ഇടവേളയെടുത്തിരുന്നു. മൂന്ന് മാസത്തോളം ആട് ജീവിതത്തിലെ നജീബാകാൻ വേണ്ടി പ്രിത്വി ശരീരത്തെ ഒരുക്കുമെന്ന് അറിയുന്നു. ശരീര ഭാരം കുറക്കാൻ വേണ്ടി ദിവസവും ഒരു നേരം മാത്രമാണ് പ്രിത്വി ഭക്ഷണം കഴിക്കുന്നതെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ബാക്കി ലിക്വിഡ് ഫുഡുമാണ് അദ്ദേഹം ഇൻറ്റേക്ക് ചെയ്യുന്നതെന്ന് അറിയുന്നു

Comments are closed.