ഹോം ഐസോലെഷനിൽ മാമാങ്കം നായിക പ്രാചി ടെഹ്‌ലൻ കണ്ടത് മധുരരാജാ !!കൊറോണ വൈറസ് ബാധ ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങളോട് പുറത്തിറങ്ങാതെ ഹോം ഐസൊലേഷനിൽ തുടരാൻ ആണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. അങ്ങിങ്ങായി ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായി എന്നുള്ളതല്ലാതെ ജനങ്ങൾ അത് അനുസരിക്കുന്നുമുണ്ട്.

ഈ 21 ദിവസത്തെ ലോക്ക് ഡൌൺ പീരിയഡ് ജനങ്ങൾ മറികടക്കുന്നത് ടി വി യിലും കംപ്യൂട്ടറിലും മൊബൈലുടെയും സിനിമകളും മറ്റും കണ്ടിട്ടാണ്. മാമാങ്കം സിനിമ നായികാ പ്രാചി ടെഹ്‌ലൻ ഈ ഐസൊലേഷൻ ദിനം ചിലവിട്ടത് പ്രാചിയുടെ നായകനായിരുന്ന മമ്മൂട്ടി അഭിനയിച്ച മറ്റൊരു ചിത്രം കണ്ടാണ്. മമ്മൂട്ടി ചിത്രം പോക്കിരി രാജ കണ്ടാണ് ഇന്നത്തെ ദിനം താൻ ചിലവിട്ടത് എന്നു പറയുകയാണ് പ്രാചി. സോഷ്യൽ മീഡിയയിൽ പ്രാചി മധുരരാജാ കാണുന്ന ചിത്രം പോസ്റ്റ്‌ ചെയ്തു

പോക്കിരി രാജ മൊഴി മാറ്റി ഹിന്ദിയിലും എത്തിയിരുന്നു. ഹിന്ദി പതിപ്പിന്റെ ടി വി സംപ്രേക്ഷണനത്തിനും മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബ്ബിൽ എത്തിയ ഒരു സിനിമയാണ്

Comments are closed.