മനസ് തൊടുന്ന ചിത്രം!! പത്താം വളവ് റിവ്യൂ!!

0
298

എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്താം വളവ്. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ളയാണ് തിരകഥാകൃത്ത്.

ഒരു ഇമോഷണൽ ത്രില്ലറാണ് പത്താം വളവ്.നീതിക്ക് മുന്നിൽ എല്ലാവരും സമരല്ലേ എന്ന ചോദ്യം നമുക്ക് മുന്നിൽ വയ്ക്കുന്ന ചിത്രമാണ് പത്താം വളവ്.ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ എന്ന് ആമുഖം പറയാവുന്ന പ്രതലത്തിൽ പ്രേക്ഷകനെ വരിഞ്ഞു കെട്ടുന്നത് വൈകാരികത എന്ന ഫാക്ട്ർ ആണ്. അത്രമേൽ മികച്ച രീതിയിൽ ചിത്രത്തിൽ ഇമോഷനെ കണക്ട് ചെയ്യിപ്പിച്ചിട്ടുണ്ട്.

കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട കഥാ സാരമാണ് ചിത്രത്തിന്റേത്.പരോൾ പ്രതിയായ സോളമനെ തേടിയുള്ള പോലീസ് ഉദ്യോഗസ്ഥൻ സേതുവിന്റര് യാത്രയും അയാൾ ആ യാത്രയ്ക്കിടെ മനസിലാക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്..ഹൈ റൈഞ്ചിന്റർ പശ്ചാത്തലത്തിലാണ് ചിത്രം ഇതൾ വിരിയുന്നത്.

അഥിതി രവിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും വേഷങ്ങളാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഇത് വരെ കണ്ടിട്ടില്ലാത്ത മേക്ക് ഓവറിൽ വന്നു ഞെട്ടിച്ച അഥിതി രവി മലയാള സിനിമക്കൊരു മുതൽ കൂട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറയാം. വൈകാരിക നിമിഷങ്ങളിലെ കഥാപരമായ മികവും കെട്ടുറപ്പും ഏറെ മികച്ചു നിന്നു.

കോടതി നടപടികളിലൂടെ കയറിയിറങ്ങുന്നവരുടെ മാനസികാവസ്ഥ, നിയമവും നീതിയും പണത്തിനു നേർക്ക് നീന്തുമ്പോൾ ഉണ്ടാകുന്ന വേദനയുമെല്ലാം അഭിലാഷ് പിള്ള മനോഹരമായി വരച്ചിട്ടിട്ടുണ്ട്.ഹൈ റേഞ്ചിന്റെ മനോഹാരിത പകർത്തടിയ രതീഷ് റാമിന്റെ ഛായാഗ്രഹണവും തിളങ്ങുന്നു

വളരെ ഇൻടൻസ് ആയ ത്രില്ലറുകൾ പാടവത്തോടെ ഒരുക്കാനുള്ള പദ്മകുമാറിന്റെ മികവ് ജോസഫിലും ശിക്കാരിലും നമ്മൾ കണ്ടതാണ്. അതേ മികവിന്റ കൈയൊപ്പ് പത്താം വളവിലും കാണാം.കഥ പതിഞ്ഞ താളത്തിലാണ് മുന്നേറുന്നതെങ്കിലും പ്രേക്ഷകനെ ഗ്രിപ്പ് ചെയ്യിച്ചാണ് കഥയുടെ ഒഴുക്ക്.ഇടവേളക്ക് ശേഷം കഥ വേഗത പ്രാപിക്കുകയും മികച്ച ഒരു ക്ലൈമാക്സിൽ എത്തുകയും ചെയ്യുന്നുണ്ട്.

ഒറ്റവരി – നല്ലൊരു ഇമോഷണൽ ത്രില്ലർ