സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താം വളവ് ‘ മെയ് പതിമൂന്നിന് തീയേറ്ററുകളിൽ എത്തും.എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജോസഫിനു ശേഷം പദ്മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് പത്താം വളവ്.നൈറ്റ് ഡ്രൈവ് എന്ന സിനിമ ഒരുക്കിയ അഭിലാഷ് പിള്ളായാണ് തിരക്കഥ.
അമീറും പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്.അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന് ഉണ്ണി, ജയകൃഷ്ണന്,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്.യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്