വീണ്ടും വിസ്മയിപ്പിക്കാൻ സുരാജ് എത്തുന്നു!! പത്താം വളവ് നാളെ മുതൽ!!

0
999

ഒരു കോമേഡിയനിൽ നിന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളെന്നുള്ള സുരാജിന്റെ ട്രാൻസ്ഫോർമേഷൻ ഒരു ദിനം കൊണ്ട് സാധ്യമായതല്ല. ഒരു നടന് അസാധ്യമെന്നു തോന്നുന്ന പല കഥാപാത്രങ്ങളിലൂടെയും സുരാജ് വിസ്മയിപ്പിക്കുന്നത് നമ്മൾ പലകുറി കണ്ടിട്ടുണ്ട്. ഏത് കഥാപാത്രം കൊടുത്താലും അത് ഗംഭീരമാക്കാനുള്ള സുരാജിന്റെ കഴിവൊന്നും വേറെ തന്നെയാണ്.

ഇപ്പോൾ തീയേറ്ററുകളിൽ വൻ വിജയം നേടുന്ന ജന ഗണ മനയിലെ സുരാജിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹം മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നേറെ വ്യത്യസ്തമാണ് എ സി പി സജ്ജൻ കുമാർ. ജനഗണമനയുടെ റീലീസിന് രണ്ട് വാരാമപ്പുറം പുതിയൊരു സുരാജ് ചിത്രം കൂടെ റീലീസിനൊരുങ്ങുകയാണ്. എം പദ്മകുമാർ ചിത്രം പത്താം വളവ് നാളെ റീലീസിനെത്തുകയാണ്.

ഇക്കുറി മത്സരിച്ചു അഭിനയിക്കാൻ സുരാജിന് ഒപ്പം എത്തുന്നത് ഇന്ദ്രജിത്താണ്. വർഷങ്ങൾക്ക് മുൻപ് കേരള സമൂഹം ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഥിതി രവി, സ്വാസിക എന്നിവരാണ് നായികമാർ.നൈറ്റ് ഡ്രൈവ് എന്ന സിനിമക്ക് തിരകഥ ഒരുക്കിയ അഭിലാഷ് പിള്ളയാണ് തിരകഥാകൃത്ത്.