ചിലപ്പോൾ കല്യാണം കഴിച്ചേക്കില്ല, അമ്മയായേക്കില്ല !!പക്ഷെ സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കും ഞാനെന്നു അമ്മയോട് പറയാറുണ്ട്പാർവതി ശക്തമായ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. സിനിമയിൽ പാർവതിക്കുണ്ടായ അപ്രഖ്യാപിത വിലക്ക് തകർത്തെറിഞ്ഞു കൊണ്ട് ഉയരേ എന്ന ചിത്രം അവരുടെ ശക്തമായ തിരിച്ചു വരവാണ് അടയാളപ്പെടുത്തിയത്. അതി രൂക്ഷമായ സൈബർ ബുള്ളിയിങ്ങിനു വിധേയായ താരംപ്രകടനങ്ങളുടെ പേരിൽ വീണ്ടും കൈയടികൾ ഏറ്റു വാങ്ങി. തന്റെ നിലപാടുകൾ എവിടെയും തുറന്നു പറയാൻ മടിക്കാത്ത ഒരു താരമാണ് പാർവതി. ഇത്തരം തുറന്നു പറച്ചിലുകൾ പിൽ്കാലത് താരത്തിന് എതിരെയുള്ള സൈബർ അറ്റാക്കുകൾക്ക് കാരണവുമായിട്ടുണ്ട്.

ഫ്ലാഷ് മൂവിസുമായി ഉള്ള അഭിമുഖത്തിൽ തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നിലപാടുകളെ കുറിച്ചുമെല്ലാം പാർവതി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ തന്റെ ആശയങ്ങളും നിലപാടുകളുമായി ഒത്തു പോകുന്ന ഒരാളെ താൻ തന്നെ കണ്ടെത്തേണ്ടി വരുമെന്ന് അച്ഛനും അമ്മയും മനസിലാക്കാൻ മനസിലാക്കാൻ പത്തു പന്ത്രണ്ടു വര്ഷമെടുത്തെന്നു പാർവതി പറയുന്നു.

“എന്റെ സുരക്ഷയായിരുന്നു അവരുടെ ചിന്ത. ജീവിതത്തില്‍ ഒറ്റക്കായി പോകരുതല്ലോ. അവര്‍ ഒരു ഒപ്ഷന്‍ വെച്ചു. ഒന്നുകില്‍ കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സ്വന്തമായി ഒരു വീട് വാങ്ങണം. ഞാന്‍ എത്രയും പെട്ടെന്ന് ഒരു വീട് വാങ്ങി.ഇപ്പോള്‍ അമ്മയ്‌ക്കെന്നെ മനസ്സിലാകും. ചിലപ്പോള്‍ ഞാന്‍ കല്ല്യാണം കഴിച്ചേക്കില്ല ഒരു അമ്മയായേക്കില്ല. പക്ഷേ സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് അമ്മയോട് പറയാറുണ്ട്. ഹാപ്പിനസ്സ് കോഷ്യന്റാണ് ജീവിതത്തില്‍ ഏറ്റവും വലുത് ” പാർവതിയുടെ വാക്കുകൾ ഇങ്ങനെ

Comments are closed.