സംവിധായകൻ പിന്നെ ചെരക്കാൻ വന്നതാണോ.. പാർവതിക്ക് എതിരെ സംവിധായകൻ ദിനേശ്ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ ഒരു താരമാണ് പാർവതി. താരത്തിന്റെ പ്രകടനവും പല കുറി ശ്രദ്ധിക്കപെട്ടതാണ്.മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ പാർവതിയുടെ പേരും മുന്നിരയിലുണ്ടാകും. പ്രതിഭയുടെ പേരിൽ കൈയടി നേടുന്നുണ്ടെങ്കിലും ഒരുപാട് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുള്ള ഒരാളാണ് പാർവതി. തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത ഒരാൾ.

ഇപ്പോഴിതാ പാർവതിക്ക് എതിരെ തുറന്നടിച്ചു എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ അഭിനയിക്കുന്ന പടത്തിൽ താനാണ് തീരുമാനിക്കുന്നത് എന്ത് അഭിനയിക്കേണ്ടത് എന്നു പാർവതി പറഞ്ഞതിന് എതിരെ ആണ് അദ്ദേഹം രംഗത്ത് വന്നത്. താൻ സംവിധാനം ചെയ്ത സിനിമയിൽ വന്നാണ് ഇങ്ങനെ പാർവതി പറഞ്ഞതെങ്കിൽ താൻ ശെരിയാക്കി കൊടുത്തേനെ എന്നും സംവിധായകർ പിന്നെ ചെരക്കാൻ ഇരിക്കുന്നവർ ആണോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നുഉയരെ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പാര്‍വതിയ്ക്ക് വേണ്ടത് നല്‍കിയിട്ടുണ്ടെന്നും അഭിനേതാക്കളുടെ അഹങ്കാരം നിര്‍ത്തിയാലെ മലയാള സിനിമ നന്നാകൂ എന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമ വളരെ മാറിപ്പോയെന്നും പണ്ട് ആയിരുന്നെങ്കില്‍ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലെയിരുന്നുവെന്നും ഇന്ന് താര ആധിപത്യം നില നില്‍ക്കുകയാണെന്നും അത് പൊളിക്കണമെന്നും അദ്ദേഹം പറയുന്നു.

Comments are closed.