ഡ്രൈവറെ ബുദ്ധിമുട്ടിപ്പിക്കാതെ ബാഗ് തലയിൽ ചുമന്നു പ്രണവ് !! വീഡിയോ വൈറൽപ്രണവ് മോഹൻലാൽ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാകുന്നത് അയാളുടെ പെരുമാറ്റവും ജീവിത രീതിയും കൊണ്ടാണ്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ് അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം തന്നെ ഇന്ത്യ മുഴുവൻ കറങ്ങിയിരുന്നു. ഇപ്പോഴും അത് പോലെ തന്നെയാണ് പ്രണവ്. ഇഷ്ടപെടുന്ന സ്ഥലങ്ങളിൽ പോകാനും എക്സ്പ്ലോർ ചെയ്യാനും ഒരുപാടിഷ്ടപെടുന്ന പ്രണവിന്റെ യാത്രകളോടുള്ള പ്രണയം പ്രണവിനെ പലയിടങ്ങളിലും എത്തിച്ചു. രണ്ടു ചിത്രങ്ങളിൽ നായക വേഷത്തിൽ എത്തിയ പ്രണവിനെ ആ ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികൾക് പോളും ആരും കണ്ടിട്ടില്ല. അത്ര മാത്രം തന്നിലേക്ക് ഒതുങ്ങി ജീവിക്കുന്നയാളാണ് പ്രണവ്

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിഡിയോയുണ്ട്. ഡ്രൈവറിനെക്കൊണ്ട് തന്റെ ലെഗ്ഗേജ് ബാഗ് എടുക്കാൻ സമ്മതിപ്പികാതെ ആ ബാഗും തലയിലേറ്റി നടന്നു നീങ്ങുന്ന പ്രണവ് മോഹൻലാലിനെ ആണ് വിഡിയോയിൽ കാണാൻ കഴിയുക. ഡ്രൈവർ ബാഗ് വാങ്ങി വയ്ക്കാൻ ശ്രമിക്കുന്നെങ്കിലും അയാൾക്ക് നൽകാതെ ആണ് പ്രണവ് ബാഗ് ചുമന്നു നടക്കുന്നത്. ചെന്നൈ എയർപോർട്ടിൽ വച്ചാണ് ഈ വീഡിയോ ആരോ ഷൂട്ട്‌ ചെയ്തത്

പ്രണവിന്റെ താരജാടകളില്ലാത്ത ഈ പ്രവർത്തിക്ക്‌ കൈയടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ഹൃദയം എന്ന ചിത്രത്തിൽ അഭിനയിക്കാനായി കേരളത്തിൽ എത്തിയ പ്രണവ് തിരികെ ചെന്നൈയിലേക്ക് മടങ്ങിയപ്പോഴാണ് ഈ വീഡിയോ ആരോ അദ്ദേഹം അറിയാതെ ചിത്രീകരിച്ചത്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിൽ പ്രണവും കല്യാണി പ്രിയദർശനുമാണ് നായിക നായകന്മാർ

Comments are closed.